ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ എ​ൻ​ജി​നീ​യ​റു​ടെ കൊ​ല​പാ​ത​കം: പ്ര​തി അ​റ​സ്റ്റി​ൽ
Thursday, April 8, 2021 10:11 PM IST
മി​സോ​റി: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​ർ ഷെ​റി​ഫ് റ​ഹ്മാ​ൻ ഖാ​ൻ (32) വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ൽ കോ​ൾ ജെ ​മി​ല്ല​ർ (23) അ​റ​സ്റ്റി​ലാ​യി. മാ​ർ​ച്ച് 31 നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഖാ​ന്‍റെ സ്ത്രീ​സു​ഹൃ​ത്ത് താ​മ​സി​ച്ചി​രു​ന്ന യൂ​ണി​വേ​ഴ്സി​റ്റി സി​റ്റി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു റ​ഹ്മാ​ൻ ഖാ​ൻ . അ​തേ സ​മ​യം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മി​ല്ല​റും ഉ​ണ്ടാ​യി​രു​ന്നു.

ഖാ​നും, മി​ല്ല​റും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ഖാ​ൻ മി​ല്ല​റെ മ​ർ​ദ്ദി​ക്കു​ക​യും, സെ​ൽ​ഫോ​ണ്‍ ത​ട്ടി​യി​ടു​ക​യും ചെ​യ്തു. ഇ​തി​ൽ കു​പി​ത​നാ​യ മി​ല്ല​ർ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചു മൂ​ന്നു​ത​വ​ണ റ​ഹ്മാ​ൻ ഖാ​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. റ​ഹ്മാ​ൻ ഖാ​ൻ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. എ​ന്നാ​ൽ ഖാ​നു നേ​രെ ന​ട​ന്ന​തു വം​ശീ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണു കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഭോ​പ്പാ​ലി​ലെ സു​ഭാ​ഷ് ന​ഗ​റി​ൽ നി​ന്നാ​ണു ഖാ​ൻ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

റ​ഹ്മാ​ൻ ഖാ​ന്‍റെ സം​സ്കാ​രം ന​ട​ത്തി. യൂ​ണി​വേ​ഴ്സി​റ്റി പോ​ലീ​സ് മി​ല്ല​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ തോ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു സെ​ന്‍റ് ലൂ​യി​സ് കൗ​ണ്ടി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ