ആ​ദ്യ​വോ​ട്ട​റാ​യി ജോ​ർ​ജ് എ​ബ്ര​ഹാം; അ​മേ​രി​ക്ക​യി​ൽ 53 വ​ർ​ഷം; പ​ക്ഷെ ഇ​ന്ത്യ​ൻ പൗ​ര​ൻ
Thursday, April 8, 2021 10:09 PM IST
അ​മേ​രി​ക്ക​യി​ൽ 53 വ​ർ​ഷ​മാ​യി ജീ​വി​ക്കു​ന്ന ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (ഐ​ഒ​സി)
വൈ​സ് ചെ​യ​ർ​മാ​നും മു​ൻ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജോ​ർ​ജ് എ​ബ്ര​ഹാം ഇ​പ്പോ​ഴുംഇ​ന്ത്യ​ൻ പൗ​ര​ൻ. അ​തി​നാ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ ഐ​ഡി മാ​ത്രം മ​തി​യാ​യി​രു​ന്നു വോ​ട്ട്ചെ​യ്യാ​ൻ. അ​മേ​രി​ക്ക​യി​ലെ പോ​ലെ​യ​ല്ല ഐ​ഡി വേ​ണം! എ​ന്നാ​ലും ഒ​രു ബ​ല​ത്തി​ന് പാ​സ്പോ​ർ​ട്ടും എ​ടു​ത്തു. വി​ദേ​ശി ആ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് കാ​ണി​ക്കാ​മ​ല്ലോ. എ​ന്താ​യാ​ലും അ​ത്
വേ​ണ്ടി വ​ന്നി​ല്ല.

രാ​വി​ലെ ആ​റ​ര​ക്ക് ത​ന്നെ ജോ​ർ​ജ് എ​ബ്ര​ഹാം വോ​ട്ട് ചെ​യ്യാ​ൻ പു​റ​പ്പെ​ട്ടു. ഏ​ഴു മ​ണി​ക്ക് ക​ല്ലി​ശേ​രി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ബൂ​ത്ത് തു​റ​ന്ന​പ്പോ​ൾ ആ​ദ്യ വോ​ട്ട​റു​മാ​യി.

ചെ​ങ്ങ​ന്നൂ​രി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എം. ​മു​ര​ളി​ക്ക് വോ​ട്ട് ചെ​യ്ത​പ്പോ​ൾ സ​ന്തോ​ഷം. മു​ര​ളി പാ​ർ​ട്ടി​ക്കാ​ര​ൻ മാ​ത്ര​മ​ല്ല പ​ഴ​യ സു​ഹൃ​ത്തു​മാ​ണ്. വ​ലി​യ വി​ജ​യ​സാ​ധ്യ​ത​യു​മു​ണ്ട്. പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​നി​ൽ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് അ​സം​ബ്ലി​യി​ലേ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​ത്.

നോ​ക്കി നി​ൽ​ക്കെ ക്യൂ ​ശ​ക്തി​പ്പെ​ട്ടു. ന​ല്ല തെ​ളി​ച്ച​മു​ള്ള കാ​ലാ​വ​സ്ഥ. ജ​നം ഒ​ഴു​കി​യെ​ത്തു​ന്നു. എ​ന്താ​യാ​ലും മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ യു​ഡി​എ​ഫ്. വ​ലി​യ കു​തി​ച്ചു ചാ​ട്ടം ത​ന്നെ ന​ട​ത്തു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്. ആ​ദ്യം എ​ഴു​തി ത​ള്ളി​യ​വ​ർ ത​ന്നെ അ​ന്പ​ര​ന്നു പോ​യി​രി​ക്കു​ന്നു. ഇ​ട​തു പ​ക്ഷം നി​ശ​ബ്ദ​ർ. മ​ല​ബാ​ർ മേ​ഖ​ല​യി​ലാ​ണ് അ​വ​രു​ടെ ക​ണ്ണ്. ഇ​ത് അ​തി​ശ​യം ത​ന്നെ, ഈ ​ഇ​ല​ക്ഷ​ൻ ച​രി​ത്രം കു​റി​ക്കും- ജോ​ർ​ജ് എ​ബ്ര​ഹാം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം