ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫോമാ രൂപം നൽകിയ ഫോമാ ഹെൽപിംഗ് ഹാൻഡ്, ഫീസ് അടക്കാൻ ക്ലേശിച്ച കൊല്ലത്തുള്ള മെഡിക്കൽ വിദ്യാർഥിനിയായ ജി. അഭിരാമിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫോമക്ക് വേണ്ടി ഫോമയുടെ സഹചാരിയായ ഡോ. ജേക്കബ് തോമസ് മുൻകൈയെടുത്താണ് അടിയന്തിരമായി കൊല്ലം ബീച്ച് റിട്രീറ്റിൽ വച്ചു ചെക്ക് കൈമാറിയത്. ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം , കോളേജിൽ നിന്നും പുറത്താകുമെന്നുള്ള സാഹചര്യത്തിലാണ് ഫോമാ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ സഹായധനം എത്തിച്ചത് . മെഡിക്കൽ വിദ്യാർഥിനിയായ അഭിരാമിക്ക് ഫീസ് അടക്കുന്നതിനുള്ള സൽകർമ്മത്തിൽ, ഫോമ ഹെൽപിംഗ്് ഹാൻഡും, 24 യുഎസ്എയും ഒരുമിച്ചാണ് പങ്കാളികളായത്.
അഭിരാമിക്കായുള്ള സഹായ അഭ്യർഥന ഫോമാ ഹെൽപിംഗ്് ഹാൻഡ് മുന്നോട്ട് വച്ചപ്പോൾ തന്നെ കുസുമം ടൈറ്റസ്, സ്വപ്ന രാജൻ, ജൂലി ബിനോയ് എന്നിവർ സഹായ വാഗ്ദാനവുമായി എത്തി. അവർ മൂന്നുപേരുടെയും സഹായത്തോടെയാണ് ഫോമാ ഹെൽപിംഗ് ഹാൻഡും, 24 യുഎസ്എ യും ചേർന്ന് അഭിരാമിക്ക് വിദ്യാഭ്യാസ സാന്പത്തിക സഹായം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ എത്തിച്ചത്.
സാന്പത്തിക ക്ലേശമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിന് ഫോമാ രൂപം നൽകിയ ജീവകാരുണ്യ സഹായ പദ്ധതിയാണ് ഹെൽപിംഗ് ഹാൻഡ്. നൂറ് ഡോളറിൽ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ ഹെൽപിംഗ് ഹാന്റ് പദ്ധതിയിലേക്ക് വേേുെ://ളീാമമവലഹുശിഴവമിറെ.ീൃഴ എന്ന വെബ്സൈറ്റിലൂടെ സംഭാവനയായി നൽകി ഹെൽപിംഗ് ഹാന്റിൽ പങ്കാളികളാകാം. അമേരിക്കയിലും കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാന്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ് ഫോമയുടെ ഹെൽപിംഗ് ഹാൻഡ് സാന്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ട് സാന്പത്തിക ക്ലേശമനുഭവിക്കുന്നവർ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങൾക്കായി സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ തുടങ്ങിയവരെയാണ് ഹെൽപിംഗ് ഹാന്റിന്റെ ഗുണഭോക്താക്കളായി കണക്കാക്കുക.
അഭിരാമിയെ സഹായിക്കാൻ സന്നദ്ധരായ കുസുമം ടൈറ്റസ്, സ്വപ്ന രാജൻ, ജൂലൈ ബിനോയ് എന്നിവരെ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഹെൽപിംഗ് ഹാൻഡ്സിന്റെ നാഷണൽ കോർഡിനേറ്റർ ഗിരീഷ് പോറ്റി, ചെയർമാൻ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവർ അഭിനന്ദിച്ചു. ഫോമയുടെ ഹെൽപിംഗ് ഹാൻഡുമായി സ·നസുള്ള എല്ലാ മലയാളികളും സഹകരിക്കാൻ ഫോമയുടെ ഭാരവാഹികൾ അഭ്യർഥിച്ചു.
റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ