ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു സം​രം​ഭ​മാ​യി ഫോ​മാ ന​ഴ്സിം​ഗ് സ​മി​തി
Tuesday, April 6, 2021 3:22 AM IST
ന്യൂ​യോ​ർ​ക്ക്: ആ​തു​ര​സേ​വ​ന രം​ഗ​ത്തെ അ​നി​വാ​ര്യ ഘ​ട​ക​മാ​യ ന​ഴ്സു​മാ​രെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും, ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും അ​റി​വും ഊർ​ജ​വും ന​ൽ​കി, ആ​തു​ര സേ​വ​ന രം​ഗ​ത്തെ മാ​ലാ​ഖ​മാ​രോ​ടൊ​പ്പം കൈ​കോ​ർ​ക്കാ​ൻ, ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​മി​നി എ​ലി​സ​ബ​ത്ത് മാ​ത്യു ചെ​യ​ർ പേ​ഴ്സ​ണാ​യും, ഡോ. ​റോ​സ്മേ​രി കോ​ലെ​ൻ​ചേ​രി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും, എ​ലി​സ​ബ​ത്ത് സു​നി​ൽ സാം ​സെ​ക്ര​ട്ട​റി​യാ​യും, ഡോ. ​ഷൈ​ല റോ​ഷി​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ഫോ​മാ ന​ഴ്സിം​ഗ് സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ന​ഴ്സു​മാ​രെ ഏ​കോ​പി​പ്പി​ക്കു​ന്ന ഒ​രു സ​മി​തി​ക്ക് ഒ​രു മ​ല​യാ​ളി സം​ഘ​ട​ന രൂ​പം ന​ൽ​കു​ന്ന​ത്.

മു​ൻ​വി​ധി​ക​ളി​ല്ലാ​ത്ത, നീ​ണ്ടു പോ​യേ​ക്കാ​വു​ന്ന മ​ഹാ​മാ​രി​യു​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​വ​രെ സേ​വ​ന സ​ന്ന​ദ്ധ​ത​യും, ആ​ത്മാ​ർ​ഥ​ത​യും കൈ​മു​ത​ലാ​ക്കി മാ​ത്രം, ക​രു​ത​ലോ​ടെ പ​രി​ച​രി​ക്കു​ന്ന​വ​രാ​ണ് ന​ഴ്സു​മാ​ർ. ’സ്നേ​ഹ​ത്തി​നു സു​ഖ​പ്പെ​ടു​ത്താ​നാ​വാ​ത്ത​ത് ഒ​രു ന​ഴ്സി​ന് സു​ഖ​പ്പെ​ടു​ത്താ​നാ​വും’​എ​ന്ന ചൊ​ല്ല് അ​ന്വ​ർ​ത്ഥ​മാ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. കാ​രു​ണ്യ​വും ക​രു​ത​ലും ദ​യ​വാ​യ്പ്പും കൈ​മു​ത​ലാ​യു​ള്ള മാ​ലാ​ഖ​മാ​ർ, ഉ​റ്റ​വ​രും ഉ​ട​യ​വ​രും, ത​ന്നോ​ടോ​പ്പ​മി​ല്ലാ​ത്ത ഏ​തു കാ​ലാ​വ​സ്ഥ​യി​ലും, ഒ​ര​മ്മ മ​ക്ക​ളെ​യെ​ന്ന​പോ​ലെ , ഒ​രു സ​ഹോ​ദ​രി സ​ഹോ​ദ​ര​നെ​യെ​ന്ന പോ​ലെ, ഒ​രു അ​ച്ഛ​ൻ മ​ക​നെ​യോ മ​ക​ളെ​യോ എ​ന്ന​പോ​ലെ ചേ​ർ​ത്ത് പി​ടി​ച്ചു ന​മ്മ​ൾ​ക്ക് ഏ​തു പ്ര​തി​സ​ന്ധി​യെ​യും നേ​രി​ടാ​ൻ ഊർജം ന​ൽ​കു​ന്ന​വ​രാ​ണ് .

ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് ജോ​ലി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക, പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ക,വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ അ​റി​യി​പ്പു​ക​ളും, ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക, ആ​രോ​ഗ്യ രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക, സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് മ​ല​യാ​ളി ന​ഴ്സിം​ഗ് ഫോ​റം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഫോ​മ​യു​ടെ ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മ​ല​യാ​ളി ന​ഴ്സിം​ഗ് സ​മി​തി രൂ​പീ​കൃ​ത​മാ​യി​ട്ടു​ള്ള​ത്. ഫോ​മാ ദേ​ശീ​യ​സ​മി​തി അം​ഗ​മാ​യ ബി​ജു ആ​ൻ​റ​ണി ആ​ണ് ന​ഴ്സിം​ഗ് ഫോ​റ​ത്തി​ന്‍റെ കോ​ഡി​നേ​റ്റ​ർ. ചെ​യ​ർ പേ​ഴ്സ​ണാ​യ ഡോ, ​മി​നി എ​ലി​സ​ബ​ത്ത് മാ​ത്യു ഫ്ലോ​റി​ഡ​യി​ൽ ഫോ​ർ​ട്ട് മ​യേ​ഴ്സി​ൽ ഡി.​എ​ൻ​പി, പ​ൾ​മ​ണ​റി, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ആ​ൻ​ഡ് സ്ലീ​പ് മെ​ഡി​സി​ൻ ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​റും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സൂ​പ്പ​ർ​വൈ​സ​റു​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. ന​ഴ്സിം​ഗ് പ്രാ​ക്ടീ​സി​ൽ ഡോ​ക്ട​റേ​റ്റ് ബി​രു​ദം നേ​ടി​യ ഡോ​ക്ട​ർ മി​നി അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന​ഴ്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സി​ന്‍റെ​യും അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ന​ഴ്സു​മാ​രു​ടെ​യും സ​ജീ​വ അം​ഗ​മാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ലെ ഖ​ത്തീ​ഫ് സെ​ൻ​ട്ര​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ മി​ക​ച്ച ന​ഴ്സ് അ​വാ​ർ​ഡും, ഫ്ലോ​റി​ഡ​യി​ലെ ഫോ​ർ​ട്ട് മ​യേ​ഴ്സി​ലെ ലീ ​ഹെ​ൽ​ത്തി​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.

ഫോ​മാ ന​ഴ്സിം​ഗ് ഫോ​റ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 10ന് ​ന​ട​ക്കും.
പേ​ഴ്സ​ണ​ൽ മാ​നേ​ജ്മെ​ന്‍റ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​വു​മു​ള്ള വ്യ​ക്തി​യാ​ണ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​സ് മേ​രി. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കേ​ഴ്സി​ന്‍റെ സ​ർ​ട്ടി​ഫൈ​ഡ് അ​സോ​സി​യേ​റ്റ് അം​ഗ​വും കൂ​ടി​യാ​ണ്.

അ​രി​സോ​ണ​യി​ലെ ഫീ​നി​ക്സി​ൽ ഒൗ​ട്ട്പേ​ഷ്യ​ന്‍റ് ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​ൻ പ്രാ​ക്ടീ​സി​ൽ പി​സി​പി ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ലി​സ​ബ​ത്ത് സു​നി​ൽ സാം.

​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ ഡോ. ​ഷൈ​ല റോ​ഷി​ൻ ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​റാ​യി ന്യൂ​യോ​ർ​ക്ക് കിം​ഗ്സ് കൗ​ണ്ടി ആ​ശു​പ​ത്രി​യി​ലും, ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​റാ​യി ബ്രു​ക്ബ​ലി​നി​ൽ ൌയ​മ​രൗ​ലേ റീ​ഹാ​ബി​ലും സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു. ക്ലി​നി​ക്ക​ൽ പ്രാ​ക്ടീ​സി​ലും ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ​ത്തി​ലും 25 വ​ർ​ഷ​ത്തി​ല​ധി​കം പ​രി​ച​യ​മു​ള്ള ഷൈ​ല റോ​ഷി​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യും ന​ഴ്സ് എ​ഡ്യൂ​ക്കേ​റ്റ​റാ​യും ഇ​തി​നു മു​ൻ​പ് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ആ​തു​ര സേ​വ​ന രം​ഗ​ത്തെ മാ​ലാ​ഖ​മാ​ർ​ക്ക് ക​രു​ത്തും ഉൗ​ർ​ജ്ജ​വും, പ​ക​രാ​ൻ ക​ഴി​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കാ​ൻ ഫോ​മാ ന​ഴ്സി​ങ് ഫോ​റ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും ഫോ​മാ പ്ര​സി​ഡ​ന്‍റ് ശ്രീ ​അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ