ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​ൻ​ഡ്രി​യ സ്റ്റി​വ​ർ​ട്ട്
Monday, March 8, 2021 11:41 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രു കു​മൊ ഗ​വ​ർ​ണ​ർ പ​ദ​വി ഒ​ഴി​യ​ണ​മെ​ന്ന് ന്യൂ​യോ​ർ​ക്ക് ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ് മെ​ജോ​റ​ട്ടി ലീ​ഡ​ർ ആ​ൻ​ഡ്രി​യ സ്റ്റി​വ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ശ​ക്ത​നാ​യ ഗ​വ​ർ​ണ​റാ​ണ് ആ​ൻ​ഡ്രു കു​മൊ. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ന്യൂ​യോ​ർ​ക്കി​ലെ സ​മു​ന്ന​ത നേ​താ​വാ​ണ് ലൈം​ഗീ​കാ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​യി അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​ന്ന ഗ​വ​ർ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19 നെ ​തു​ട​ർ​ന്ന് നാ​ഴ്സിം​ഗ് ഹോ​മു​ക​ളി​ൽ സം​ഭ​വി​ച്ച നി​ര​വ​ധി മ​ര​ണ​ങ്ങ​ളെ​കു​റി​ച്ചും ഗ​വ​ർ​ണ​ർ അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്. ന്യൂ​യോ​ർ​ക്ക് അ​റ്റോ​ർ​ണി ജ​ന​റ​ൽ ല​റ്റീ​ഷ ജെ​യിം​സി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല.

ചു​രു​ങ്ങി​യ​ത് അ​ഞ്ചു​പേ​രെ​ങ്കി​ലും ഇ​തി​ന​കം ഗ​വ​ർ​ണ​റു​ടെ സ​ഭ്യ​മ​ല്ലാ​ത്ത പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ ഗ​വ​ർ​ണ​റു​ടെ മു​ൻ പോ​ളി​സി ആ​ന്‍റ് ഓ​പ്പ​റേ​ഷ​ൻ​സ് എ​യ്ഡ് അ​ന്ന ലി​സാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 8 ഞാ​യ​റാ​ഴ്ച അ​സം​ബ്ലി സ്പീ​ക്ക​ർ കാ​ർ ഹേ​യ്സ്റ്റി ഗ​വ​ർ​ണ​ർ കു​മോ​യെ അ​പ​ല​പി​ച്ചു പ്ര​സ്താ​വ​ന​യി​റ​ക്കി.

ഗ​വ​ർ​ണ​ർ​ക്കെ​തി​രെ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വ​ള​രെ ഗു​രു​ത​ര​മാ​ണെ​ന്നും, അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഗ​വ​ർ​ണ​ർ, സ്ഥാ​ന​ത്തി​രി​ക്കു​ന്ന​തി​ന് അ​ർ​ഹ​ന​ല്ലെ​ന്നും പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗ​വ​ർ​ണ​ർ ത​ന്‍റെ ന​ട​പ​ടി​ക​ളി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും രാ​ജി​വെ​ക്കു​വാ​ൻ വി​സ​മ്മ​തി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന് ഗ​വ​ർ​ണ​ർ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ