ഏബ്രഹാം ചുമ്മാർ ഹൂസ്റ്റണിൽ നിര്യാതനായി
Monday, March 8, 2021 2:24 PM IST
ഹൂസ്റ്റൺ: കോട്ടയം വടവാതൂർ പെരുംതോട്ടത്തിൽ ഏബ്രഹാം ചുമ്മാർ (80 വയസ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ലീലാമ്മ ഏബ്രഹാം പാലാ പ്രവിത്താനം വട്ടംതെങ്ങിൽ കുടുംബാംഗമാണ്.

മക്കൾ: സുനിത സണ്ണി (ഹൂസ്റ്റൺ), അനിത സജിമോൻ (തൃശൂർ). മരുമക്കൾ : സണ്ണി.എൻ. വറുതുണ്ണി (ഹൂസ്റ്റൺ), സജിമോൻ വർഗീസ് (തൃശൂർ). കൊച്ചുമക്കൾ: ഡെല്ലാ സണ്ണി, ഡയസ് സണ്ണി, നിനി സജിമോൻ,അനന്യ സജിമോൻ, അനതിതാ സജിമോൻ

സഹോദരങ്ങൾ: പരേതനായ മാത്യു ചുമ്മാർ - ലീലാമ്മ , അന്നമ്മ ആന്റണി - പരേതനായ ആന്റണി , മേരി ചുമ്മാർ - പരേതനായ ദേവസ്യ മാണി (ഹൂസ്റ്റൺ), ശോശാമ്മ ജോർജ് - റിയൽറ്റർ ജോർജ് ഏബ്രഹാം (രാജു - ഹൂസ്റ്റൺ)

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും - മാർച്ച് ഒന്പതിനു ചൊവ്വാഴ്ച രാവിലെ 10:30 ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland,Texas 77581).
മെമ്മോറിയൽ സർവീസ്: മാർച്ച് ഒന്പതിന് ചൊവ്വാഴ്ച വൈകുന്നേരം 7:30 യ്ക്കു (ഇന്ത്യൻ സമയം മാർച്ച് പത്തിനു ബുധനാഴ്ച രാവിലെ) സൂമിൽ കൂടി നടത്തപ്പെടും. സൂം ഐഡി - 846 9485 9028 പാ സ് വേർഡ് - 112233 .
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി.എൻ. വറുതുണ്ണി - 281 650 7238

റിപ്പോർട്ട് : ജീമോൻ റാന്നി