വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​റി​ന് പ്ര​ഖ്യാ​പ​ന​മാ​യി
Monday, March 1, 2021 11:49 PM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ എ​ന്ന നി​ല​യി​ൽ എ​ട്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​നം വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ പ്ര​മു​ഖ നാ​ലു മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു ഫൈ​വ്സ്റ്റാ​ർ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും ന​ട​ത്താം.

വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് ഏ​രി​യ, ക​മ്മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ൾ​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യു​ള്ള ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വി​വാ​ഹം, മ​റ്റ് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത​കു​ന്ന സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ദ്ധ​തി​യു​ടെ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗൈ​ഡ​ൻ​സ് ന​ൽ​കാ​ൻ ഇ​ന്ത്യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ സെ​ന്‍റ​റു​ക​ള​ട​ക്കം ക​മ്മ്യൂ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

ഐ​എ​പി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ര​ണ്ടു​വ​ട്ടം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ​വ്യ​വ​സാ​യി​യും മാ​ധ്യ​മ​സം​രം​ഭ​ക​നു​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​ക്കു​വേ​ണ്ടി വി​വി​ധ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കു​വേ​ണ്ടി ര​ണ്ടു പ​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ആ​രം​ഭി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സം​രം​ഭ​ക​നാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ഡി​സി ഹെ​ൽ​ത്ത്കെ​യ​ർ ഐ​എ​ൻ​സി​യു​ടെ സി​ഇ​ഒ​യും എ​സ്.​എം റി​യാ​ലി​റ്റി എ​ൽ​എ​ൽ​സി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​ണ്.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളാ​യ കൈ​ര​ളി ബാ​ട്ടി​മോ​ർ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ണ്‍, കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി, ഗ്രാ​മം റി​ച്ച്മോ​ണ്ട് എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ്റ്റീ​ഫ​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​ന​മാ​യി 5000 ഡോ​ള​ർ​വീ​തം ന​ൽ​കി. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഒ​ത്തു​കൂ​ടു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ക്കു​ന്ന​തി​നും സ്റ്റീ​ഫ​ൻ ഫൗ​ണ്ടേ​ഷ​നും ഇ​ന്ത്യാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി തു​ട​ങ്ങു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ വി​ശ​ദീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ ഓം​കാ​ർ ശ​ർ​മ്മ, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ, ഐ​എ​പി​സി സ്ഥാ​പ​ക ചെ​യ​ർ​മാ​നും ജ​യ്ഹി​ന്ദ് വാ​ർ​ത്ത പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ജി​ൻ​സ്മോ​ൻ പി. ​സ​ക്ക​റി​യ, ഫൊ​ക്കാ​ന ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗം ബെ​ൻ​പോ​ൾ, ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ രാ​ജ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡി​സി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​കു​മാ​ർ, കൈ​ര​ളി ബാ​ട്ടി​മോ​ർ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ബീ​ന നാ​സ​ർ, സെ​ക്ര​ട്ട​റി ഷീ​ബ അ​ലോ​ഷ്യ​സ്, ട്ര​ഷ​റ​ർ ജി​ലു ലെ​ജി, മു​ൻ​പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷം​സ് നാ​സ​ർ, അ​നി​ൽ അ​ലോ​ഷ്യ​സ്, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ണ്‍ പ്ര​സി​ഡ​ന്‍റ് പെ​ൻ​സ് ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ദീ​പ​ക് സോ​മ​രാ​ജ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ​കു​ട്ടി മേ​നോ​ൻ, കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജീ​വ് സു​കു​മാ​ര​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മാ​ത്യു പോ​ൾ, ഗ്രാ​മം റി​ച്ച്മോ​ണ്ട് പ്ര​സി​ഡ​ന്‍റ് ന​ബീ​ൽ മ​ട്ടാ​റ, മു​ൻ​പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ത​ങ്ക​ച്ച​ൻ, ട്ര​ഷ​റ​ർ ടോ​ണി തോ​മ​സ്, ഫൊ​ക്കോ​ന ബി​ഒ​ടി വൈ​സ് ചെ​യ​ർ​മാ​ൻ ബെ​ൻ പോ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്രോ​ജ​ക്ടി​ന്‍റെ സി​ഇ​ഒ ആ​യി ഡോ. ​ജി​മ്മി ജോ​ർ​ജി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജി​ൻ​സ്മോ​ൻ പി. ​സ​ക്റി​യ