ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ന്യു​യോ​ർ​ക്ക് സി​റ്റി​യി​ൽ വ്യാ​പി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
Friday, February 26, 2021 12:24 AM IST
ന്യു​യോ​ർ​ക്ക്: ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ കൊ​റോ​ണ വൈ​റ​സ് ന്യു​യോ​ർ​ക്കി​ൽ വ്യാ​പി​ക്കു​ന്ന​താ​യി പു​തി​യ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​തും, മാ​ര​ക​വു​മാ​യ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സു​ക​ളാ​ണ് ന്യു​യോ​ർ​ക്ക് സി​റ്റി​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​കാ​ണി​ച്ചു.

ആ.​ക.526 എ​ന്ന ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ് ന​വം​ബ​റി​ലാ​ണ് ആ​ദ്യ​മാ​യി ന്യു​യോ​ർ​ക്കി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ഇ​ത് 12 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​തേ പ​ഠ​ന റി​പ്പോ​ർ​ട്ട് ക​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യും പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്സീ​ൻ വൈ​റ​സു​ക​ളെ നി​ർ​ജീ​വ​മാ​ക്കു​ന്ന​തി​നും, മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നും മ​തി​യാ​യ​താ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ ഇ​ത്ത​രം വൈ​റ​സു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബൂ​സ്റ്റ​ർ ഷോ​ട്ട്സ് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ