കേ​ര​ള സെ​ന്‍റ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും കോ​വി​ഡ് സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു
Friday, February 26, 2021 12:15 AM IST
ന്യു​യോ​ർ​ക്ക്: കേ​ര​ള സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോം​ഗ് ഐ​ല​ന്‍റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മു​ള്ള നൂ​റോ​ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​വ​രു​ടെ കോ​വി​ഡ് കാ​ല​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തെ വി​ല​യി​രു​ത്തി ആ​ദ​രി​ച്ചു. ഇ​തോ​ടൊ​പ്പം ആ​രോ​ഗ്യ രം​ഗ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ദ​ർ പ​ങ്കെ​ടു​ത്ത സെ​മി​നാ​റം സം​ഘ​ടി​പ്പി​ച്ചു.

ഫെ​ബ്രു​വ​രി 21 ഞാ​യ​ർ 5ന് ​ആ​രം​ഭി​ച്ച സൂം ​മീ​റ്റിം​ഗി​ൽ കേ​ര​ള സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ത​ന്പി ത​ല​പ്പി​ള്ളി​ൽ, എം​സി​ആ​യി ജോ​സ് സ്റ്റീ​ഫ​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. യൂ​ത്ത് സെ​ക്ര​ട്ട​റി ജെ​യ്മി എ​ബ്ര​ഹാം പ്രാ​ർ​ഥ​നാ ഗാ​നം ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് കെ. ​എ​സ്ത​പ്പാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സും ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ എ.​കെ. വി​ജ​യ​കൃ​ഷ്ണ​നും മു​ഖ്യ അ​തി​ഥി​ക​ളാ​യി പ്ര​സം​ഗി​ച്ചു. സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് കേ​ര​ള സെ​ന്‍റ​റി​നെ അ​ഭി​ന്ദി​ച്ചു​കൊ​ണ്ടു​ള്ള സ്റ്റേ​റ്റ് പ്രൊ​ക്ല​മേ​ഷ​ൻ കൈ​മാ​റി.

GOPIO ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം, ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ലോ​ക കേ​ര​ള സ​ഭ അം​ഗം ഇ. ​എം. സ്റ്റീ​ഫ​ൻ, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, ക്യാ​പ്റ്റ​ൻ ഷി​ബു മ​ധു (NYPD),, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​നൈ​റ്റ​ഡ്(AMLEU) പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​യി, ഡോ. ​ആ​ഗ്ന​സ് തേ​റാ​ടി (ഫ്രാ​ൻ​സി​സ്ക​ൻ ഹെ​ൽ​ത്ത് SVP & CNO),, ജോ​സ് കാ​ടാ​പ്പു​റം (കൈ​ര​ളി ടീ​വി ഡ​യ​റ​ക്ട​ർ), പ്രൊ​ഫ. സു​ജ മോ​ഹ​ൻ (ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ർ HHC Queens)), മേ​രി ഫി​ലി​പ്പ് (ന്യൂ​യോ​ർ​ക്ക് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ വി​ശി​ഷ്ഠാ​തി​ഥി​ക​ളാ​യി പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വ്യ​ക്തി​പ​ര​മാ​യി ആ​ദ​രി​ച്ചു​കൊ​ണ്ടു​ള്ള ഈ ​മീ​റ്റിം​ഗ് ഒ​രു പ്ര​ത്യേ​ക​ത​യാ​യി പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​മി​നാ​റി​ൽ കോ​വി​ഡ് 19 ആ​രോ​ഗ്യ​ത്തെ എ​ങ്ങ​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു, ഹാ​ർ​ട്ട്, ലി​വ​ർ, കി​ഡ്നി മു​ത​ലാ​യ ആ​ന്ത​രാ​വ​യ​വ​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​റോ​ബി​ൻ കോ​ശി (infectious disease), ഡോ. ​രാ​ജ​ൻ കൃ​ഷ്ണ​മ​ണി (കാ​ർ​ഡി​യോ​ള​ജി), ഡോ. ​മ​ധു ഭാ​സ്ക​ര​ൻ (നെ​ഫ്രോ​ള​ജി), ഡോ. ​സ​ഞ്ജ​യ സ​താ​പ​തി (ഹെ​പ്പ​റ്റോ​ള​ജി), ഡോ. ​രാ​ജീ​വ് ജ​യ​ദേ​വ​ൻ (കേ​ര​ള), ഡോ. ​പി.​വി. ചെ​റി​യാ​ൻ (ബ​ഹ്റൈ​ൻ), ഡോ. ​ആ​ഗ്ന​സ് തേ​റാ​ടി (ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​മ​ധു ഭാ​സ്ക്ക​ര​ൻ ആ​യി​രു​ന്നു സെ​മി​നാ​റി​ന്‍റെ മോ​ഡ​റേ​റ്റ​ർ.

കേ​ര​ള സെ​ന്‍റ​ർ ഡ​യ​റ​ക്ടേ​ഴ്സ് എ​ബ്ര​ഹാം തോ​മ​സ്, രാ​ജു തോ​മ​സ്, പി.​ടി. പൗ​ലോ​സ്, ജെ​യിം​സ് തോ​ട്ടം, മാ​ത്യു വാ​ഴ​പ്പ​ള്ളി എ​ന്നി​വ​ർ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം