ദേ​വ് ജ​ഗ​ദീ​ശ​ന് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ പ​ദ​വി
Monday, January 25, 2021 11:03 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ബൈ​ഡ​ൻ-​ക​മ​ല ഹാ​രി​സ് ടീം ​മ​റ്റൊ​രു ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നു​കൂ​ടി ഉ​ന്ന​ത സ്ഥാ​ന​ത്തു നി​യ​മ​നം ന​ൽ​കി. യു​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​നാ​യി ദേ​വ് ജ​ഗ​ദീ​ശ​നെ ബൈ​ഡ​ൻ നി​യ​മി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ട്രെ​യ്ഡ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഇ​ൻ​സ്ട്രി​യ​ൽ ഡ​പ്യൂ​ട്ടി ജ​ന​റ​ൽ കോ​ണ്‍​സ​ൽ​ലാ​യി ര​ണ്ടു ദ​ശാ​ബ്ദ​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മാ​ണ് പു​തി​യ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യ​ത്.

യു​എ​സ് ട്രെ​യ്ഡ് ക​മ്മീ​ഷ​നി​ൽ നാ​ലു​വ​ർ​ഷ​വും, യു​എ​സ് ആ​ർ​മി ജ​ഡ്ജ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ കോ​ർ​പ​റേ​ഷ​നി​ലും ദേ​വ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

കാ​ത്ത​ലി​ക്ക് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​മേ​രി​ക്ക​യി​ൽ നി​ന്നും ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദ​വും, കൊ​ളം​ന്പ​സ് ലോ ​സ്കൂ​ളി​ൽ നി​ന്നും നി​യ​മ ബി​രു​ദ​വും ദേ​വ് നേ​ടി​യി​ട്ടു​ണ്ട്. ഡേ​വി​ഡ് ബോ​ച്ല​റി​ന്‍റെ സ്ഥാ​ന​ത്താ​ണ് ദേ​വി​ന്‍റെ നി​യ​മ​നം.

ബൈ​ഡ​ൻ ഭ​ര​ണ​ത്തി​ൽ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ഭൂ​രി​പ​ക്ഷം വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ​യും നി​യ​മ​നം സെ​ന​റ്റ് അം​ഗീ​ക​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ര​ണ്ട് കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മേ കാ​ബി​ന​റ്റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ളു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ