അ​ഞ്ചു കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ടു അ​മ്മ ജീ​വ​നൊ​ടു​ക്കി
Saturday, January 23, 2021 9:26 PM IST
വെ​സ്റ്റ് വെ​ർ​ജി​നി​യ: അ​ഞ്ചു പി​ഞ്ചു​കു​ട്ടി​ക​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ട​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. ഒ​രു വ​യ​സ് മു​ത​ൽ ഏ​ഴു വ​യ​സു​വ​രെ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളെ ഒ​രോ​രു​ത്ത​രാ​യി ത​ല​യ്ക്ക് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ടാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്. വെ​സ്റ്റ് വെ​ർ​ജി​നി​യാ​യി​ലെ വി​ല്യം​സ് ബ​ർ​ഗി​ൽ ഡി​സം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.

ഭ​ർ​ത്താ​വി​ന്‍റെ മു​ൻ വി​വാ​ഹ​ത്തി​ൽ ജ​നി​ച്ച ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് 25 വ​യ​സു​ള്ള മാ​താ​വ് ഒ​റി​യാ​ൻ മെ​യേ​ഴ്സി​ന്‍റെ ക്രൂ​ര കൃ​ത്യ​ത്തി​ന് വി​ധേ​യ​രാ​യ​തെ​ന്ന് ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​നു​വ​രി 21 വ്യാ​ഴാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി.
<ശാ​ഴ െൃര=’/ിൃ​ശ/​സ​ശ​ഹ​ഹ​ല​റ​ബ​ര​വ​ശ​ഹ​റൃ​ലി1​ബ2021​ഷ​മി23.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​തെ ഭ​ർ​ത്താ​വ് ത​ന്നെ​യും കു​ട്ടി​ക​ളേ​യും ത​നി​ച്ചാ​ക്കി ര​ണ്ടാ​ഴ്ച​യോ​ളം സ്വ​ന്തം പി​താ​വി​നോ​ടൊ​പ്പം ജീ​വി​ച്ച​താ​ണ് ഇ​വ​രെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് ഗ്രീ​ൻ ബ്രി​യ​ർ കൗ​ണ്ടി ഷെ​റി​ഫ് ബ്രൂ​സ് സ്ലോ​ൻ പ​റ​ഞ്ഞു. ഇ​വ​ർ വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും ഷെ​റി​ഫ് പ​റ​ഞ്ഞു.

സം​ഭ​വ ദി​വ​സം സ്കൂ​ളി​ൽ നി​ന്നും ര​ണ്ടു കു​ട്ടി​ക​ളേ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം വീ​ടി​ന് തീ​പി​ടി​ച്ചു​വെ​ന്ന വി​വ​ര​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ ​അ​ണ​ച്ച​പ്പോ​ൾ വീ​ടി​ന​ക​ത്ത് വെ​ടി​യേ​റ്റു മ​രി​ച്ചു കി​ട​ക്കു​ന്ന 7, 6, 4, 3, 1 വ​യ​സ്‌​സു​ള്ള കു​ട്ടി​ക​ളു​ടെ ക​ത്തി​ക​രി​ഞ്ഞ ശ​രീ​ര​വും തൊ​ട്ട​ടു​ത്ത് പി​ക്നി​ക് ടേ​ബി​ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു കി​ട​ക്കു​ന്ന മാ​താ​വി​നേ​യു​മാ​ണ് ക​ണ്ട​ത്. ഇ​വ​രു​ടെ സ​മീ​പം ഒ​രു റി​വോ​ൾ​വ​റും ക​ണ്ടെ​ത്തി. ഇ​ത് ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കാ​യി​രു​ന്നി​ല്ലെ​ന്നും ഓ​രോ ത​വ​ണ​യും റീ​ലോ​ഡ് ചെ​യ്ത​താ​ണ് അ​ഞ്ചു കു​ട്ടി​ക​ളേ​യും കൊ​ല​പ്പെ​ടു​ത്തി​യ​തു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ