ക​ട​ലി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു
Thursday, January 21, 2021 11:05 PM IST
ക​ലി​ഫോ​ർ​ണി​യ: സാ​ൻ മാ​റ്റി​യോ കൗ​ണ്ടി​യി​ലെ കൊ​വ​ൽ റാ​ഞ്ച് സ്റ്റേ​റ്റ് ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 12 വ​യ​സു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​രു​ണെ പ്രു​തി പി​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പ​മാ​ണ് ബീ​ച്ചി​ലെ​ത്തി​യ​ത്. ബീ​ച്ചി​ലെ അ​പ​ക​ട സ്ഥി​തി മ​ന​സി​ലാ​ക്കാ​തെ​യാ​ണ് മൂ​വ​രും കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

മൂ​ന്നു പേ​രെ​യും തി​ര​മാ​ല​ക​ൾ കൊ​ണ്ടു പോ​യെ​ങ്കി​ലും നീ​ന്താ​ന​റി​യാ​വു​ന്ന പി​താ​വ് ത​രു​ണ്‍ എ​ട്ടു​വ​യ​സു​ള്ള ഇ​ള​യ മ​ക​നെ ര​ക്ഷി​ച്ചെ​ങ്കി​ലും അ​രു​ണെ​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​നു​വ​രി 18 നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു ദി​വ​സം ഹെ​ലി​കോ​പ്റ്റ​റും, ബോ​ട്ടും ഉ​പ​യോ​ഗി​ച്ചു കു​ട്ടി​യെ തി​ര​ഞ്ഞെ​ങ്കി​ലും ജ​നു​വ​രി 19 ന് ​അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​സ്റ്റ​ൽ ഗാ​ർ​ഡ് പ​റ​ഞ്ഞു.

എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പി​താ​വ് അ​ഭ്യ​ർ​ഥി​ച്ചു. അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന​തു വ​ള​രെ ദുഃ​ഖ​ക​ര​മാ​ണെ​ങ്കി​ലും, സൂ​ച​ന​ക​ൾ ല​ഭി​ച്ചാ​ൽ അ​ന്വേ​ഷ​ണം പു​നഃ​രാ​രം​ഭി​ക്കു​മെ​ന്നും കോ​സ്റ്റ​ർ ഗാ​ർ​ഡ് അം​ഗം വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ