ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു സ​ത്യ ന​ദ​ല്ല​യും സു​ന്ദ​ർ പി​ച്ചെ​യും
Thursday, January 21, 2021 11:03 PM IST
ക​ലി​ഫോ​ർ​ണി​യ: ബോ​ർ​ഡ​ർ ഗ​വാ​സ്ക്ക​ർ ട്രോ​ഫി ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ വാ​നോ​ളം പു​ക​ഴ്ത്തി മൈ​ക്രോ​സോ​ഫ​റ്റ് സി​ഇ​ഒ​യാ​യ സ​ത്യ ന​ദ​ല്ല​യും ഗൂ​ഗി​ൾ സി​ഇ​ഒ​യാ​യ സു​ന്ദ​ർ പി​ച്ചെ​യും.

ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി​യ​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ശു​ഭ്മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ത്ത്, ചേ​തേ​ശ്വ​ർ പൂ​ജാ​ര എ​ന്നി​വ​രെ​യാ​ണ് പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് ഇ​രു​വ​രും അ​ഭി​ന​ന്ദി​ച്ച​ത്.​അ​വ​സാ​ന മ​ണി​ക്കൂ​റി​ലെ ഇ​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ ട്രോ​ഫി നേ​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2019 ൽ ​ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് സ​ത്യ ന​ദ​ല്ല അ​നു​സ്മ​രി​ച്ചു. ക്രി​ക്ക​റ്റ് എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ്. സു​നി​ൽ ഗ​വാ​സ്ക്ക​ർ, സ​ച്ചി​ൻ എ​ന്നി​വ​ർ​ക്കു ശേ​ഷം എ​ത്തി​യ പു​തി​യ ക​ളി​ക്കാ​ർ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ച​താ​യി സു​ന്ദ​ർ പി​ച്ചെ പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ​ൻ താ​ര​ങ്ങ​ളും ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​താ​യി ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ