ഫോ​മാ ഭാ​ര​വാ​ഹി​ക​ൾ ഷി​ക്കാ​ഗോ കോ​ണ്‍​സു​ല​ർ ജ​ന​റ​ൽ അ​മി​ത് കു​മാ​റി​നെ സ​ന്ദ​ർ​ശി​ച്ചു
Wednesday, January 20, 2021 11:04 PM IST
ഷി​ക്കോ​ഗോ: കോ​വി​ഡ് കാ​ല-​കോ​വി​ടാ​ന​ന്ത​ര യാ​ത്ര സം​ബ​ന്ധി​യാ​യ പ്ര​ശ്ന​ങ്ങ​ളും, വി​വ​ര​ങ്ങ​ളും ബോ​ധ്യ​പ്പെ​ടു​ത്താ​നും പ്ര​വാ​സി​ക​ൾ​ക്ക് കോ​ണ്‍​സു​ലേ​റ്റ് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും ഫോ​മാ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷി​ക്കാ​ഗോ കോ​ണ്‍​സു​ലേ​റ്റ് സ​ന്ദ​ർ​ശി​ച്ചു.

കോ​ണ്‍​സു​ല​ർ ജ​ന​റ​ൽ അ​മി​ത് കു​മാ​റു​മാ​യും കോ​ണ്‍​സു​ലേ​റ്റി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​കെ മി​ശ്ര , എ​ൽ.​പി, ഗു​പ്ത എ​ന്നി​വ​രു​മാ​യും ഫോ​മാ ദേ​ശീ​യ സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്, സെ​ൻ​ട്ര​ൽ റീ​ജ​ണ്‍ ആ​ർ.​വി.​പി. ജോ​ണ്‍ പാ​ട്ട​പ​തി​യി​ൽ, ഫോ​മാ ദേ​ശീ​യ ക​മ്മ​റ്റി അം​ഗം ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സം​സാ​രി​ച്ചു.

ഷി​ക്കാ​ഗോ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന മ​ല​യാ​ളി​ക​ളു​ടെ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നും കോ​ണ്‍​സു​ല​ർ അ​മി​ത് കു​മാ​റും, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും, പ​രി​പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. ഫോ​മാ ഈ ​കോ​വി​ഡ് കാ​ല​യ​ള​വി​ൽ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ യാ​ത്ര ക്ലേ​ശ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ത്യ​കം അ​ഭി​ന​ന്ദി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഫോ​മ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും, നാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫോ​മാ ചെ​യ്യു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹ​ത്തെ ജോ​സ് മ​ണ​ക്കാ​ട് ബോ​ധ്യ​പ്പെ​ടു​ത്തി.

ഫോ​മ​യു​ടെ വ​രും​കാ​ല പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു കോ​ണ്‍​സു​ല​ർ ജ​ന​റ​ൽ ശ്രീ ​അ​മി​ത് കു​മാ​റി​നെ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ആ​ർ.​വി.​പി. ജോ​ണ്‍ പാ​ട്ട​പ​തി​യി​ൽ ക്ഷ​ണി​ക്കു​ക​യും പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യേ​ക താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ഒ​സി​ഐ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ശ​യ​ങ്ങ​ളും അ​ത് സം​ബ​ന്ധി​ച്ച മ​ല​യാ​ളി​ക​ളു​ടെ നി​ല​പാ​ടു​ക​ളും കോ​ണ്‍​സു​ല​ർ ഹെ​ഡാ​യ പി.​കെ മി​ശ്ര​യു​മാ​യും, ഒ​സി​ഐ വി​ഭാ​ഗം ത​ല​വ​ൻ എ​ൽ.​പി.​ഗു​പ്ത​യു​മാ​യി ഫോ​മാ ദേ​ശീ​യ സ​മി​തി അം​ഗം ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ പ്ര​ത്യേ​ക​മാ​യി ച​ർ​ച്ച ചെ​യ്തു.

ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ല​ർ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും ഫോ​മാ ദേ​ശീ​യ വ​നി​താ സ​മി​തി പ്ര​തി​നി​ധി ജൂ​ബി വ​ള്ളി​ക്ക​ളം, ഫോ​മാ ദേ​ശീ​യ യു​വ​ജ​ന വി​ഭാ​ഗം പ്ര​തി​നി​ധി കാ​ൽ​വി​ൻ ക​വ​ല​ക്ക​ൽ, ഫോ​മാ ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര എ​ന്നി​വ​ർ പ്ര​ത്യേ​ക ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ