കോ​ട്ട​യം​കാ​ര​നാ​യ മേ​യ​ർ​ക്ക് കോ​ട്ട​യം ക്ല​ബി​ന്‍റെ സ്വീ​ക​ര​ണം
Tuesday, January 19, 2021 11:21 PM IST
ഹൂ​സ്റ്റ​ണ്‍: മി​സൗ​റി​സി​റ്റി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് മേ​യ​റാ​യി അ​ഭി​മാ​ന​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ റോ​ബി​ൻ ഇ​ല​ക്കാ​ടി​ന് കോ​ട്ട​യം​കാ​രു​ടെ സം​ഘ​ട​ന​യാ​യ കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 10ന് ​സ്വീ​ക​ര​ണം ന​ൽ​കി. വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

ല​ക്ഷ​മി പീ​റ്റ​ർ ആ​ല​പി​ച്ച മ​ധു​ര​മ​നോ​ഹ​ര​മാ​യ ഭ​ക്തി​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സെ​ക്ര​ട്ട​റി സു​കു ഫി​ലി​പ്പ് സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ മേ​യ​ർ​ക്ക് ആ​ശം​സ​ക​ള​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​ബു ചാ​ക്കോ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ കോ​ട്ട​യം​ക്ല​ബി​ന്‍റെ ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും നേ​ർ​ന്നു. ചെ​യ​ർ​മാ​ൻ ജോ​സ് ജോ​ണ്‍ തെ​ങ്ങും​പ്ലാ​ക്ക​ൽ മേ​യ​റെ പ്ര​സം​ഗ​വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

മേ​യ​ർ റോ​ബി​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ - മി​സൗ​റി​സി​റ്റി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഒ​റ്റ​കെ​ട്ടാ​യി നി​ന്ന് വോ​ട്ടിം​ഗി​ൽ പ​ങ്കെ​ടു​ത്ത് പി​ന്തു​ണ ന​ൽ​കി​യ​തി​ന്‍റെ ഫ​ല​മാ​ണ് ഈ ​ച​രി​ത്ര​വി​ജ​യ​മെ​ന്ന് പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു.

ആ​ശം​സാ​പ്ര​സം​ഗ​ക​രാ​യ അ​ഡ്വ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ചെ​റി​യാ​ൻ, ജ​യിം​സ് കൂ​ട​ൽ, ജോ​ബി ജോ​ർ​ജ് ഫി​ലാ​ഡ​ൽ​ഫി​യ, ജോ​മോ​ൻ ഇ​ട​യാ​യി തു​ട​ങ്ങി​യ​വ​ർ അ​വ​രു​ടെ ദൗ​ത്യ​ത്തോ​ട അ​ങ്ങേ​യ​റ്റം നീ​തി പു​ല​ർ​ത്തി. സ്വീ​ക​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു ക​ലാ​പ​രി​പാ​ടി​കു​ളം ന​ട​ത്ത​പ്പെ​ട്ടു. സു​കു ഫി​ലി​പ്പി​ന്‍റെ ഗാ​ന​ലാ​പ​ന​വും ല​ക്ഷ​മി സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ സ​മൂ​ഹ​നൃ​ത്തം എ​ന്നി​വ പ്ര​ക്ഷേ​ക​ർ​ക്ക് കു​ളി​ർ​മ​യേ​കി. ല​ക്ഷ​മി പീ​റ്റ​റാ​യി​രു​ന്നു എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

കോ​ട്ട​യം ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു ച​ണാ​പ്പാ​റ, മോ​ൻ​സി കു​ര്യാ​ക്കോ​സ്, ചാ​ക്കോ ജോ​സ​ഫ്, കു​ര്യ​ൻ ച​ണാ​പ്പാ​റ, അ​ജി കോ​ര തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു മാ​ണി കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യം സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഉ​ണ​ർ​വേ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ