മാ​ഗിന്‍റെ പു​തു​നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റു
Tuesday, January 19, 2021 11:17 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്)​ന്‍റെ 2021ലെ ​ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ചു​മ​ത​ല​യേ​റ്റു. വി​നോ​ദ് വാ​സു​ദേ​വ​ൻ (പ്ര​സി​ഡ​ന്‍റ്), ജോ​ജി ജോ​സ​ഫ് (സെ​ക്ര​ട്ട​റി), മാ​ത്യു കൂ​ട്ടാ​ളി​ൽ (ട്ര​ഷ​റ​ർ), സൈ​മ​ണ്‍ വാ​ളാ​ച്ചേ​രി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ജേ​ഷ് വ​ർ​ഗീ​സ് (ജോ. ​സെ​ക്ര​ട്ട​റി), ര​മേ​ശ് അ​ത്തി​യോ​ടി (ജോ. ​ട്ര​ഷ​റാ​ർ) എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും, റ​നി ക​വ​ല​യി​ൽ, റ​ജി ജോ​ണ്‍, ഏ​ബ്ര​ഹാം തോ​മ​സ്, ഡോ. ​ബി​ജു പി​ള്ള, റോ​യ് മാ​ത്യു, ഷാ​ജു തോ​മ​സ്, ഷി​ബി റോ​യ്, ക്ലാ​ര​മ്മ മാ​ത്യൂ​സ്, സൂ​ര്യ​ജി​ത്ത് സു​ഭാ​ഷി​ത​ൻ എ​ന്നി​വ​ർ ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യു​ള്ള ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ആ​ണ് നി​ല​വി​ൽ വ​ന്ന​ത്.

മാ​ഗ് ആ​സ്ഥാ​ന​മാ​യ കേ​ര​ളാ ഹൗ​സി​ൽ ജ​നു​വ​രി 17ന് ​വൈ​കി​ട്ട് നാ​ലി​ന് കൂ​ടി​യ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ വ​ച്ചാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റ​ത്. യോ​ഗ​ത്തി​ൽ സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ. ​സാം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2020 ലെ ​സെ​ക്ര​ട്ട​റി മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​സ് കെ. ​ജോ​ണ്‍ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

കോ​വി​ഡ് 19 മ​ഹാ​മാ​രി​ക്കി​ട​യി​ലും, മാ​ഗ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​ർ പു​തു​ക്കി പ​ണി​ത​ത് ഉ​ൾ​പ്പ​ടെ, ഏ​താ​ണ്ട് അ​ൻ​പ​തി​നാ​യി​രം ഡോ​ള​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​യി ജ​ന​റ​ൽ ബോ​ഡി വി​ല​യി​രു​ത്തി. വ​ള​രെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും കേ​ര​ളാ ഹൗ​സി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ല്ല രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ച ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​നും മാ​ഗ് മെ​ന്പ​ർ​മാ​ർ​ക്കും ഡോ. ​സാം ജോ​സ​ഫ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മാ​ഗ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 30,000 ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി​യ ശ​ശി​ധ​ര​ൻ നാ​യ​രെ അ​ദ്ദേ​ഹം പ്ര​ത്യേ​കം പ്ര​ശം​സി​ക്കു​ക​യു​ണ്ടാ​യി.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 6,50000 രൂ​പ മു​ട​ക്കി ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കി​യ​തു​ൾ​പ്പെ​ടെ, ഏ​താ​ണ്ട് 20,000 ഡോ​ള​റി​ല​ധി​കം കേ​ര​ള​ത്തി​ൽ വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ച്ച​താ​യി സാം ​ജോ​സ​ഫ് യോ​ഗ​ത്തെ അ​റി​യി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ മാ​ഗി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​തി​ന് ത​ന്നെ നി​യോ​ഗി​ച്ച എ​ല്ലാ മാ​ഗ് മെ​ന്പ​ർ​മാ​രോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും പു​തി​യ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി മാ​ഗി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും പ്ര​തീ​ക്ഷ​ക്കൊ​ത്ത് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം യോ​ഗ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി.

സ്ഥാ​ന​മൊ​ഴി​യു​ന്ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് ചെ​റു​ക​ര, 2020 ലെ ​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും 2021 ലെ ​പു​തി​യ ബോ​ർ​ഡി​ന് അ​തി​ലും ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ക​ഴി​യ​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും ഉ​ണ്ടാ​യി. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ്, ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ ന​ട​പ​ടി​ക​ൾ വൈ​കി​ട്ട് ഏ​ഴി​ന് അ​വ​സാ​നി​ച്ചു.‌‌

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി