കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ സ​മ​ഗ്ര മാ​റ്റ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു: സാ​ബു എം. ​ജേ​ക്ക​ബ്
Monday, January 18, 2021 11:19 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള​ത്തി​ലെ യു​വ ത​ല​മു​റ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും മാ​റ്റ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​മു​ഖ വ്യ​വ​സാ​യി​യും കി​റ്റെ​ക്സ് ഗാ​ർ​മെ​ൻ​റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ട്വ​ന്‍റി 20 എ​ന്ന വി​ക​സ​ന പു​രോ​ഗ​മ​ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നും ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റു​മാ​യ സാ​ബു എം.​ജേ​ക്ക​ബ്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ട്വ​ൻ​റി 20 യു​ടെ വി​ജ​യ​ത്തി​ന് നി​ദാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​നി​യാ​ഴ്ച രാ​വി​ലെ വെ​ർ​ച്വ​ൽ ആ​യി ന​ട​ന്ന ഫൊ​ക്കാ​ന​യു​ടെ ബി​സി​ന​സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ - തൊ​ഴി​ൽ- രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ സ​മ​സ്ത​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് യു​വ​ജ​ന​ത പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മാ​യാ​ണ്. ന​മ്മു​ടെ യു​വ ത​ല​മു​റ​യ്ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ പോ​ലും ന​മു​ക്ക് ക​ഴി​യു​ന്നി​ല്ല. കേ​ര​ള​ത്തി​ൽ വേ​ണ്ട​ത്ര മി​ക​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലു​മൊ​ക്ക​യാ​ണ് ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സം തേ​ടി​പ്പോ​കു​ന്ന​ത്. അ​ന്യ​നാ​ടു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യ​യാ​ക്കി മ​ട​ങ്ങി വ​രു​ന്ന അ​വ​ർ​ക്ക് മാ​ന്യ​മാ​യ ഒ​രു ജോ​ലി പോ​ലും ല​ഭി​ക്കു​ന്നി​ല്ല. - അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ല്ല സ​ഹാ​യ​മ​ന​സ്ക്ക​രാ​ണ് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളെ​ന്നു താ​ൻ അ​ന്ന് അ​നു​ഭ​വി​ച്ച​റി​ഞ്ഞ​താ​ണ്. ന​ല്ല​വ​രാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ബി​സി​ന​സു​കാ​ർ മ​ന​സു​വ​ച്ചാ​ൽ കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത​രാ​യ ഒ​ട്ട​ന​വ​ധി മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​നാ​യാ​സം പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യും. ഡോ. ​അ​നി​രു​ദ്ധ​നെ​പ്പോ​ലു​ള്ള​വ​ർ കേ​ര​ള​ത്തി​ൽ വ്യ​വ​സാ​യ സം​ര​ഭം ആ​രം​ഭി​ച്ച​ത് അ​തി​നു​ള്ള ന​ല്ലൊ​രു തു​ട​ക്ക​മാ​യി കാ​ണു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് മ​റ്റു​ള്ള​വ​രും കേ​ര​ള​ത്തി​ൽ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യാ​ൽ കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളോ​ട് ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ നന്മയാ​യി​രി​ക്കും അ​ത്- അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യൂ​റോ​പ്പി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലു​മൊ​ക്കെ​യാ​യി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന പ്ര​വാ​സി മ​ല​യാ​ളി വ്യ​വ​സാ​യി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഐ.​ടി. സം​രം​ഭ​ക​ൻ രാ​ജി തോ​മ​സ് (സ്പ്രിം​ഗ്ല​ർ സി​ഇ​ഒ), മ​റൈ​ൻ ക​ണ്‍​സ​ൽ​റ്റ​ൻ​റ് ആ​ന്‍റ​ണി പ്രി​ൻ​സ് (ജി​വി​ആ​ർ ക്യാം​പ്ബെ​ൽ) , സു​നി​ൽ​കു​മാ​ർ വാ​സു​ദേ​വ​ൻ പി​ള്ള (എം.​ഡി ., അ​സ​റ്റ് ഹോം​സ്) , പി.​എം. മാ​ത്യു (വൈ​സ് ചെ​യ​ർ​മാ​ൻ, പി.​എം. മാ​ത്യു (ലോ​റൈ​ൻ സ്റ്റു​വ​ർ​ട്ട് ഗ്രൂ​പ്പ് , ല​ണ്ട​ൻ), തോ​മ​സ് ക​രി​ക്കി​നേ​ത്ത് (എം.​ഡി.,ക​രി​ക്കി​നേ​ത്ത് ഗ്രൂ​പ്പ്), ബി​ജു മാ​ത്യു (എം.​ഡി.,ഹോ​ട്ട​ൽ പ്ര​സി​ഡ​ൻ​സി), സാ​ജ​ൻ വ​റു​ഗീ​സ് ( ഡ​യ​റ​ക്ട​ർ, സാ​ജ് ഹോ​ൾ​ഡി​ങ്ങ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്), ഡോ ​എം. അ​നി​രു​ദ്ധ​ൻ ( സി.​ഇ.​ഒ., എ​സ്‌​സ​ൻ ന്യൂ​ട്രി​ഷ​ൻ ഗ്രൂ​പ്പ് ആ​ൻ​ഡ് ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ണ്ട്),ജോ​ണ്‍ ടൈ​റ്റ്സ് (പ്ര​സി​ഡ​ന്‍റ് എ​യ്റോ സി​സ്റ്റം​സ് ഏ​വി​യേ​ഷ​ൻ​സ്), ഡോ. ​വി​ൻ​സെ​ന്‍റ് കു​ട്ടം​പേ​രൂ​ർ (സി​ഇ​ഒ., വി.​കെ.​ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ​സ്), ഡോ. ​സ​ണ്ണി ഒ​റാ​ത്തി (രാ​ഗി​ണി ഹോ​സ്പി​റ്റ​ൽ), അ​നു ടി. ​ജോ​ർ​ജ് (എം.​ഡി. വ​ട​ക്കേ​മു​റി​യി​ൽ ഗ്രൂ​പ്പ്), വ​ർ​ക്കി എ​ബ്ര​ഹാം (ഫൗ​ണ്ടിം​ഗ് ഡ​യ​റ​ക്ട​ർ , ഹാ​നോ​വ​ർ ബാ​ങ്ക്), ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ (സി​ഇ​ഒ, ഡി.​സി ഹെ​ൽ​ത്ത്കെ​യ​ർ, പ്ര​സി​ഡ​ന്‍റ്, എ​സ്. എം.​റി​യാ​ലി​റ്റി, ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ണ്‍ ഡി​സി. ആ​ർ​വി​പി), ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണ്‍ പി. ​ജോ​ണ്‍, ജി.​കെ. പി​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ബി​സി​ന​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​സ്റ്റി ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ ഡോ.​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് ആ​യി​രു​ന്നു അ​വ​താ​ര​ക​ൻ. വാ​ഷിം​ഗ്ട​ണ്‍ ഡി.​സി യി​ൽ നി​ന്നു​ള്ള സു​ഷ​മ പ്ര​വീ​ണ്‍ പ്രാ​ർ​ഥ​ന ഗാ​ന​മാ​ല​പി​ച്ചു. ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യു, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര, വ​ർ​ഗീ​സ് ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫൊ​ക്കാ​ന ടെ​ക്നി​ക്ക​ൽ ടീം ​കോ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ രാ​ജ്, ബി​ജു കൊ​ട്ടാ​ര​ക്ക​ര, മ​ഹേ​ഷ് ഭ​ട്ട് എ​ന്നി​വ​രാ​ണ് മീ​റ്റിം​ഗ് നി​യ​ന്ത്രി​ച്ച​ത്.

റിപ്പോര്‍ട്ട്: ഫ്രാന്‍സിസ് തടത്തില്‍