മി​ക​ച്ച മ​നു​ഷ്യ​സ്നേ​ഹി​യാ​യ സം​രം​ഭ​ക​നു​ള്ള ഫൊ​ക്കാ​ന അ​വാ​ർ​ഡ് സാ​ബു എം. ​ജേ​ക്ക​ബി​ന്
Monday, January 18, 2021 11:07 PM IST
ന്യൂ​ജേ​ഴ്സി: സ​മൂ​ഹ​ത്തി​ൽ ന​ൽ​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് പ്ര​മു​ഖ വ്യ​വ​സാ​യി​യും കി​റ്റെ​ക്സ് ഗ്രാ​മെ​ന്‍റ്സ് ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യാ സാ​ബു എം. ​ജേ​ക്ക​ബി​ന് ഫൊ​ക്കാ​ന​യു​ടെ ഈ ​ദ​ശ​ക​ത്തി​ലെ മി​ക​ച്ച മ​നു​ഷ്യ​സ്നേ​ഹി​യാ​യ സം​രം​ഭ​ക​ൻ (ഒൗാ​മി​ശ​മേൃ​ശ​മി ലിേൃ​ലുൃ​ലി​ലൗൃെ ീള ​വേ​ല റ​ല​ര​മ​റ​ല മം​മൃ​റ) അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ കേ​ര​ള ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച്ചു അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് ശ​നി​യാ​ഴ്ച ന​ട​ന്ന ഫൊ​ക്കാ​ന ബി​സി​ന​സ് മീ​റ്റി​ൽ ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ട്ടി​ച്ച ട്വ​ൻ​റി 20 എ​ന്ന സം​ഘ​ട​ന​യി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വാ​പ്ന​ങ്ങ​ൾ​ക്ക് ഒ​രു പു​തി​യ ച​രി​ത്രം എ​ഴു​തി​ച്ചേ​ർ​ത്ത സാ​ബു ജേ​ക്ക​ബ് എ​ന്ന മ​നു​ഷ്യ​സ്നേ​ഹി ത​ന്‍റെ വ്യ​വ​സാ​യ സം​രം​ഭ​ത്തി​നൊ​പ്പം ത​ന്നെ സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ ലോ​കം മു​ഴു​വ​ൻ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ന്ന​താ​യി അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​ക്കൊ​ണ്ട് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ