ഡബ്ല്യുഎം സി പെൻസിൽവേനിയ പ്രൊവിൻസിന്‍റെ കാവ്യാഞ്ജലി ജനുവരി 16 ന്
Saturday, January 16, 2021 2:36 AM IST
പെൻസിൽവേനിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്‍റേയും
കവി അനിൽ പനച്ചൂരാന്‍റേയും അനുസ്മരണ സമ്മേളനം "കാവ്യാഞ്ജലി' എന്ന പേരിൽ ജനുവരി 16 നു (ശനി) രാവിലെ 10 ന് സൂമിൽ നടത്തുന്നു.

സ്വാമി സിദ്ധാനന്ദ ( ചിന്മയ മിഷൻ പെൻസിൽവേനിയ) അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ , പ്രശസ്ത എഴുത്തുകാരി ഡോ. കെ.പി. സുധീര എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തും. സമ്മേളനത്തിൽ ഇന്ത്യയിലെയും അമേരിക്കയിലെയും ഗാനാലാപനരംഗത്തെ പ്രമുഖർ ജനസഹശ്രങ്ങൾ ഏറ്റുപാടി ഹൃദയച്ചെപ്പിൽ ഒളിപ്പിച്ച സുഗതകുമാരി ടീച്ചറിന്‍റേയും അനിൽ പനച്ചൂരാന്‍റേയും കവിതകൾക്ക് ജീവൻ പകരുന്നു.

പരിപാടികൾ തത്സമയം മൊമെന്‍റ്സ്‌ ലൈവ് ഫേസ്ബുക്കിൽ കൂടിയും യൂടൂബിൽ കൂടിയും സംപ്രേഷണം ചെയ്യും.

വിവരങ്ങൾക്ക്: ചെയർമാൻ: സന്തോഷ് എബ്രഹാം (215) 605-6914
പ്രസിഡന്‍റ്: സിനു നായർ (215) 668-2367
ജനറൽ സെക്രട്ടറി: സിജു ജോൺ (267) 496-2080
ട്രഷറർ: റെനി ജോസഫ് (215) 498-6090
ലിറ്ററേറ്റർ ഫോറം: സോയ നായർ (267 ) 229 9449

റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം