നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ വി​ശ്വ​സി​ക്കു​ന്നു, അ​ക്ര​മ​ത്തി​ലും ക​ലാ​പ​ത്തി​ലു​മ​ല്ലെ​ന്ന് ട്രം​പ്
Wednesday, January 13, 2021 10:30 PM IST
ടെ​ക്സ​സ്: അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ, ക​ലാ​പ​ത്തി​ലോ ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും, നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ടെ​ക്സ​സ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ട്രം​പ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​ത്.

സൗ​ത്ത് ടെ​ക്സ​സ് മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ പ​ണി​തു​യ​ർ​ത്തി​യ മ​തി​ലി​ന്‍റെ പു​രോ​ഗ​തി കാ​ണാ​നെ​ത്തി​യ​താ​ണ് ട്രം​പ്. അ​തി​ർ​ത്തി​യി​ലൂ​ടെ നു​ഴ​ഞ്ഞു ക​യ​റി​യ മി​ല്യ​ൻ ക​ണ​ക്കി​ന് പേ​ർ അ​മേ​രി​ക്ക​ൻ പൗ​ര·ാ​രു​ടെ ജീ​വ​ന് ഭീ​ഷി​ണി​യു​യ​ർ​ത്തു​ന്ന​ത് ത​ട​യു​ക എ​ന്ന സു​പ്ര​ധാ​ന തീ​രു​മാ​നം ന​ട​പ്പാ​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ സം​തൃ​പ്തി​യു​ണ്ടെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം ഇ​മി​ഗ്രേ​ഷ​ൻ പോ​ള​സി ക​ർ​ശ​ന​മാ​ക്കി​യ​തി​നെ മാ​റ്റി മ​റി​ക്കു​വാ​ൻ ബൈ​ഡ​ൻ ശ്ര​മി​ച്ചാ​ൽ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഭ​ര​ണം അ​വ​സാ​നി​ക്കു​ന്ന​തി​ന് ഏ​താ​നും ദി​വ​സം ബാ​ക്കി നി​ൽ​ക്കെ ജ​നു​വ​രി ആ​റി​നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നും, ഭ​ര​ണ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കു​ന്ന​തി​നും ഡ​മോ​ക്രാ​റ്റു​ക​ൾ ശ്ര​മി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​രി​ക്ക​ൻ പൗ​ര·ാ​രു​ടെ തൊ​ഴി​ൽ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത് ത​ട​യു​ക മൂ​ലം അ​മേ​രി​ക്ക​ൻ നി​കു​തി​ദാ​യ​ക​രു​ടെ ബി​ല്യ​ൻ ക​ണ​ക്കി​നു ഡോ​ള​ർ മി​ച്ചം വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ട്രം​പ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ