യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗം പ്ര​മീ​ള ജ​യ്പാ​ലി​ന് കോ​വി​ഡ്
Wednesday, January 13, 2021 10:27 PM IST
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗ​വും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​യു​മാ​യ പ്ര​മീ​ള ജ​യ്പാ​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​നു​വ​രി 6ന് ​റി​പ്പ​ബ്ലി​ക്ക​ൻ അ​നു​കൂ​ലി​ക​ൾ കാ​പ്പി​റ്റോ​ളി​ലേ​ക്ക് ത​ള്ളി​ക​യ​റി​യ​പ്പോ​ൾ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റു റി​പ്പ​ബ്ലി​ക്ക​ൻ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം ഒ​രു മു​റി​യി​ലേ​ക്ക് പ്ര​മീ​ള​യെ മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ മു​റി​യി​ൽ ക​യ​റി​യ പ​ല റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളും മാ​സ്ക് ധ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്റ്റാ​ഫം​ഗ​ങ്ങ​ൾ മാ​സ്ക്ക് ന​ൽ​കി​യെ​ങ്കി​ലും അ​വ​ർ ഉ​പ​യോ​ഗി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് കോ​വി​ഡ് ത​ന്നി​ലേ​ക്ക് പ​ക​രാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​മീ​ള ജ​യ്പാ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

മാ​സ്ക് ധ​രി​ക്കാ​തെ മു​റി​യി​ൽ പ്ര​വേ​ശി​ച്ച കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നു ഭീ​ഷി​ണി​യു​യ​ർ​ത്തി മാ​സ്ക് ധ​രി​ക്കാ​തെ പ്ര​വേ​ശി​ക്കു​ന്ന​വ​ർ സ്വാ​ർ​ഥ​മ​തി​ക​ളാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി 6ന് ​നി​ർ​ബ​ന്ധ​പൂ​ർ​വം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ലാ​പ​കാ​രി​ക​ളെ ഭ​യ​ന്ന് മു​റി​യി​ൽ അ​ട​ച്ചി​ട്ട​വ​രി​ൽ മൂ​ന്നാ​മ​ത്തെ കോ​ണ്‍​ഗ്ര​സ് ഡ​മോ​ക്രാ​റ്റി​ക് അം​ഗ​ത്തി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ