സാ​ന്‍റി​യാ​ഗോ മൃ​ഗ​ശാ​ല​യി​ലെ ഗൊ​റി​ല്ല​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Tuesday, January 12, 2021 10:26 PM IST
സാ​ന്‍റി​യാ​ഗോ: മ​നു​ഷ്യ​രി​ൽ നി​ന്നും മ​നു​ഷ്യ​രി​ലേ​ക്ക് അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സ്, ഇ​പ്പോ​ൾ മൃ​ഗ​ങ്ങ​ളി​ലേ​ക്കും പ​ക​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ജ​നു​വ​രി ആ​ദ്യ​വാ​രം സാ​ന്‍റി​യാ​ഗോ മൃ​ഗ​ശാ​ല​യി​ൽ സ​ഫാ​രി പാ​ർ​ക്കി​ലു​ള്ള എ​ട്ട് ഗൊ​റി​ല്ല​ക​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​താ​യി മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

മൃ​ഗ​ശാ​ല​യി​ലെ ര​ണ്ടു ഗൊ​റി​ല്ല​ക​ൾ​ക്ക് ചു​മ​യും പ​നി​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റു​ള്ള മൃ​ഗ​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധി​ച്ചി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് മൃ​ഗ​ശാ​ലാ അ​ധി​കൃ​ത​ർ. ചെ​റി​യ ശ്വാ​സ ത​ട​സ​വും ചു​മ​യു​മു​ള്ള ഗൊ​റി​ല്ല​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​ത്ര ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മൃ​ഗ​ശാ​ല​യി​ലെ കോ​വി​ഡ് പോ​സി​റ്റി​വാ​യ ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്നാ​യി​രി​ക്കാം ഗൊ​റി​ല്ല​ക​ൾ​ക്ക് വൈ​റ​സ് ബാ​ധി​ച്ച​തെ​ന്ന് ക​രു​തു​ന്നു.

അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യാ​ണ് ഗൊ​റി​ല്ല​ക​ളി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പൂ​ച്ച, പ​ട്ടി എ​ന്നി​വ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ന്യു​യോ​ർ​ക്ക് ബ്രോ​ണ്‍​സ് മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ