വ​നി​താ പൈ​ല​റ്റു​മാ​ർ നി​യ​ന്ത്രി​ച്ച ആ​ദ്യ വി​മാ​നം കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ൽ പ​റ​ന്നി​റ​ങ്ങി
Tuesday, January 12, 2021 10:21 PM IST
കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ സി​ലി​ക്ക​ണ്‍​വാ​ലി​യി​ൽ നി​ന്നും വ​നി​ത​ക​ൾ മാ​ത്രം നി​യ​ന്ത്രി​ച്ച ആ​ദ്യ യാ​ത്രാ​വി​മാ​ന​മാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു​രി​ൽ പ​റ​ന്നി​റ​ങ്ങി അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. വി​മാ​നം നി​യ​ന്ത്രി​ച്ച എ​ല്ലാ​വ​രെ​യും സി​വി​ൽ എ​വി​യേ​ഷ​ൻ മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി അ​ഭി​ന​ന്ദി​ച്ചു.

13,993 കി​ലോ​മീ​റ്റ​റു​ക​ൾ 17 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ താ​ണ്ടി​യ എ​യ​ർ​ഇ​ന്ത്യ വി​മാ​നം ഇ​ന്ത്യ​ൻ വ്യോ​മ​ഗ​താ​ഗ​ത​ത്തി​ലെ വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ന് നൂ​ത​ന വി​ജ​യ​ഗാ​ഥ ര​ചി​ച്ചാ​ണ് ബാം​ഗ​ളൂ​രി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്.

. ലോ​ക​ത്തി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മു​ള്ള സാ​ൻ​ഫ്രാ​ൻ​സി​സ്കോ-​ബാം​ഗ്ളൂ​ർ വ്യോ​മ പാ​ത​യി​ലൂ​ടെ​യാ​ണ് വ​നി​ത​ക​ൾ കേ​ര​ള​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ വി​മാ​നം പ​റ​ത്തി ച​രി​ത്ര​മാ​യ വ്യോ​മ​ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കി​യ​ത്.

മു​ഖ്യ​പൈ​ല​റ്റ് സോ​യാ അ​ഗ​ർ​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വൈ​മാ​നി​ക​രാ​ണ് വി​മാ​നം നി​യ​ന്ത്രി​ച്ച​ത്. ക്യാ​പ്റ്റ​ൻ സോ​യ​യ്ക്കൊ​പ്പം, ക്യാ​പ്റ്റ​ൻ പാ​പാ​ഗാ​രി ത​ൻ​മ​യി, ക്യാ​പ്റ്റ​ൻ ആ​കാ​ൻ​ഷാ സോ​നാ​വാ​രേ, ക്യാ​പ്റ്റ​ൻ ശി​വാ​നി മ​ൻ​ഹാ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു . 8000 മ​ണി​ക്കൂ​ർ വി​മാ​നം പ​റ​ത്തി പ​രി​ച​യ സ​ന്പ​ന്ന​രാ​യ പൈ​ല​റ്റു​മാ​രാ​ണ് വി​മാ​നം ന​യി​ച്ച​ത്. വി​മാ​ന​ത്തി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും വ​നി​ത​ക​ളാ​യി​രു​ന്നു​വ​ന്ന​താ​ണ് പ്ര​ത്യേ​ക​ത . ആ​കെ 248 പേ​രാ​ണ് വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്ത​ത്. 238 ടി​ക്ക​റ്റു​ക​ളും തു​ട​ക്ക​ത്തി​ലേ ബു​ക്ക് ചെ​യ്തി​രു​ന്നു എ​ന്ന​തും എ​യ​ർ ഇ​ന്ത്യ​ക്ക് നേ​ട്ട​മാ​യി. ഇ​തേ​വി​മാ​നം മു​ഴു​വ​ൻ പു​രു​ഷ ജീ​വ​ന​ക്കാ​രു​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​കെ പ​റ​ക്കു​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​പ്പോ​ൾ എ​യ​ർ ഇ​ന്ത്യ ഡ​ൽ​ഹി​യി​ൽ നി​ന്നും ന്യൂ​യോ​ർ​ക്ക്, ന്യൂ​വാ​ർ​ക്വാ, വാ​ഷിം​ഗ്ട​ണ്‍ ഡി​സി, നോ​ണ്‍ സ്റ്റോ​പ്പ് ഫ്ളൈ​റ്റു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യു​ന്നു​ണ്ട് ജ​നു​വ​രി 15 മു​ത​ൽ ഷി​ക്കാ​ഗോ - ഹൈ​ദ​രാ​ബാ​ദ് വി​മാ​ന സ​ർ​വീ​സും ആ​രം​ഭി​ക്കും.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ