വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പെ​ൻ​സി​ൽ​വേ​നി​യ പ്രോ​വി​ൻ​സി​ന്‍റെ സൂം ​മീ​റ്റിം​ഗ് വി​ജ്ഞാ​ന​പ്ര​ദ​മാ​യി
Tuesday, January 12, 2021 10:14 PM IST
ഫി​ല​ഡ​ൽ​ഫി​യ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പെ​ൻ​സി​ൽ​വേ​നി​യ പ്രോ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജാ​നു​വ​രി 9 ശ​നി​യാ​ഴ്ച സൂ​മ്മി​ൽ കൂ​ടെ കോ​വി​ഡ് വാ​ക്സി​നെ കു​റി​ച്ചു​ള്ള സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി.

മാ​ന​വ​രാ​ശി​യെ ആ​ക​മാ​നം ഗ്ര​സി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​ൻ വി​വി​ധ വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​യ​ള​വി​ൽ, വാ​ക്സി​നെ കു​റി​ച്ച് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് വ​ള​രെ​ല​ളി​ത​മാ​യ രീ​തി​യി​ൽ സം​വാ​ദ​ക​രി​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ പ്ര​മു​ഖ ആ​രോ​ഗ്യ ഗ​വേ​ഷ​ണ രം​ഗ​ത്തെ പാ​ന​ലി​ന് സാ​ധി​ച്ചു. ഡേ. ​ജെ​റി ജേ​ക്ക​ബ്, ഡോ. ​നി​ഷാ നി​ജി​ൽ, ഡോ. ​സി​നു പി ​ജോ​ണ്‍, ഡോ. ​സു​രേ​ഷ് പ​ള്ളി​ക്കു​ത്ത്, ഡോ. ​അ​നു​രാ​ധ ലീ. ​മു​ഖ​ർ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ലാ​ണ് പ്ര​ബ​ന്ധ​ങ്ങ​ള​വ​ത​രി​പ്പി​ച്ചു സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​ന​ൽ​കി​യ​ത്.

പ്രൊ​വി​ൻ​സ് ഹെ​ൽ​ത്ത് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ആ​നി എ​ബ്ര​ഹാം മോ​ഡ​റേ​റ്റ​റാ​യി​പ്ര​വ​ർ​ത്തി​ച്ചു. ന്യൂ​യോ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ണ്സു​ലേ​റ്റ് ഡെ​പ്യൂ​ട്ടി കൗ​ണ്‍​സി​ൽ ജ​ന​റ​ൽ ശ​ത്രു​ഘ​ന് സി​ൻ​ഹ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി സി​ജു ജോ​ണ്‍ മു​ഖ്യ അ​തി​ഥി​യെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ്് സി​നു നാ​യ​ർ സ്വാ​ഗ​ത​വും ഡോ. ​ആ​നി എ​ബ്ര​ഹാം കൃ​ത​ജ്ഞ​ത​യും അ​റി​യി​ച്ചു. ട്ര​ഷ​റ​ർ റെ​നീ ജോ​സ​ഫ് ഇ​വ​ൻ​റ് സ്പോ​ണ്‍​സ​ർ​സി​നെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ. ​ബി​നു ഷാ​ജി മോ​നും, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്മി ദാ​സും എം​സി​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. ഏ​ക​ദേ​ശം 200 ഇ​ൽ അ​ധി​കം ആ​ളു​ക​ൾ സു​മി​ൽ കൂ​ടി​യും ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ൽ കൂ​ടി​യും പ്രോ​ഗ്രാം ത​ൽ​സ​മ​യം വീ​ക്ഷി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​അ​നു​പ്, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള, അ​മേ​രി​ക്ക റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ഹ​രി ന​ന്പൂ​തി​രി, പ്ര​സി​ഡ​ൻ​റ് ത​ങ്കം അ​ര​വി​ന്ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. മ​റ്റു പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ഈ ​സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ലൈ​വ് ത​ൽ​സ​മ​യം ത​ങ്ങ​ളു​ടെ പേ​ജി​ൽ കൂ​ടി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് ഏ​ബ്ര​ഹാം