മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ഫാ​മി​ലി​നൈ​റ്റ് അ​വി​സ്മ​ര​ണീ​യ​മാ​യി
Monday, January 11, 2021 9:37 PM IST
ന്യൂ​ജേ​ഴ്സി: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​ജേ​ഴ്സി​യി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​വ​രു​ന്ന സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​ക​ര​മാ​യി ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി​യു​ടെ സാ​മൂ​ഹി​ക സേ​വ​ന മം​ഗ​ള​പ​ത്രം ന​ൽ​കു​മെ​ന്ന് ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് കെ​വി​ൻ തോ​മ​സ്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ക്രി​സ്തു​മ​സ്-​പു​തു​വ​ത്സ​ര ഫാ​മി​ലി നൈ​റ്റ് ഉ​ദ​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ലെ സെ​ന​റ്റ​ർ എ​ന്ന നി​ല​യി​ൽ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ൾ ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ന്‍റെ പ​രി​ധി​യി​ൽ മാ​ത്ര​മാ​ണ് വ​രു​ന്ന​തെ​ങ്കി​ലും ഇ​നി​യ​ങ്ങോ​ട്ട് അ​മേ​രി​ക്ക​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​തൊ​രാ​വ​ശ്യ​ങ്ങ​ൾ​ക്കു സ​മീ​പി​ച്ചാ​ലും ത​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ഞ്ച് പോ​ലു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​ധി​നി​ത്യം ന​ൽ​കേ​ണ്ട​തു​ണ്ട്. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി​യി​ൽ മ​ഞ്ചി​ന്‍റെ സാ​മൂ​ഹി​ക ഇ​ട​പ​ടെ​ലു​ക​ളെ പ്ര​ശം​സി​ച്ചു കൊ​ണ്ടു​ള്ള പ്ര​മേ​യം പാ​സാ​ക്കി പ്രൊ​ക്ല​മേ​ഷ​ൻ ഉ​ട​ൻ ത​ന്നെ അ​യ​ച്ചു ന​ൽ​കു​മെ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീം ​മെ​ന്പ​ർ അ​ജി​ത് കൊ​ച്ചൂ​സ് മ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

മ​ഞ്ച് മു​ൻ പ്ര​സി​ഡ​ന്‍റും ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​റും ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​യാ​ണ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഞ്ച് എ​ന്ന സം​ഘ​ട​ന​യു​ടെ രൂ​പീ​ക​രി​ച്ച് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്നെ ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ഉ​ന്ന​ത നേ​തൃ​സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന നി​ര​വ​ധി നേ​താ​ക്ക·ാ​ർ മ​ഞ്ചി​ൽ നി​ന്നും എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജോ​ർ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഐ​ക്യ​വും കെ​ട്ടു​റ​പ്പും അ​ർ​പ്പ​ണ ബോ​ധ​വു​മു​ള്ള അം​ഗ​ങ്ങ​ളു​ടെ മി​ക​വു​ക​ൾ കൊ​ണ്ടാ​ണ് മ​ഞ്ചി​ന്‍റെ നേ​താ​ക്കന്മാർ​ക്ക് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ദേ​ശീ​യ ത​ല​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ജോ​ർ​ജി വ്യ​ക്ത​മാ​ക്കി.

ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. 10 വ​ർ​ഷം മു​ൻ​പ് മ​ഞ്ചി​ന്‍റെ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള താ​ൻ മ​ഞ്ച് എ​ന്ന സം​ഘ​ട​ന​യു​ടെ അ​ത്ഭു​ത​ക​ര​മാ​യ വ​ള​ർ​ച്ച​യി​ൽ ഏ​റെ അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി, ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, ട്ര​സ്റ്റി ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, മ​ഞ്ച് ബി.​ഒ.​ടി ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ്, ഫൊ​ക്കാ​ന അ​ഡ്വ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. ചാ​ക്കോ, കേ​ര​ള അ​സോ​സി​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി പ്ര​സി​ഡ​ന്‍റ് കോ​ശി ഫി​ലി​പ്പ്, ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, മ​ഞ്ച് വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​ൻ ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഗി​രീ​ഷ് നാ​യ​ർ (ഗാ​രി) ന​ന്ദി​യും പ​റ​ഞ്ഞു. മ​ഞ്ച് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ഷൈ​നി രാ​ജു​വാ​യി​രു​ന്നു മോ​ഡ​റേ​റ്റ​ർ.

മ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ആ​മു​ഖ​ത്തോ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് മ​ഞ്ച് എ​ക്സി​ക്യൂ​ട്ടീ​വ് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ ക്രി​സ്മ​സ്- പു​തു​വ​ത്സ​ര വി​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ വെ​ർ​ച്ച്വ​ലാ​യി അ​വ​ത​രി​പ്പി​ച്ചു. മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ രാ​ജു ജോ​യി പ്രാ​ർ​ഥ​ന ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പൊ​തു പ​രി​പാ​ടി​ക്ക് ശേ​ഷം മ​ഞ്ച് കു​ടും​ബ​ങ്ങ​ളു​ടെ ക​ലാ വി​രു​ന്നും അ​ര​ങ്ങേ​റി. മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ജെ​യിം​സ് ജോ​യി, രാ​ജു ജോ​യി, ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​ന്‍റെ മ​ക​ൾ ഐ​റി​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഇ​വ ആ​ന്‍റ​ണി, നി​മ്മി റോ​യി എ​ന്നി​വ​രു​ടെ​യും വി​മ​ൻ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ണ്‍ ഷൈ​ൻ ആ​ൽ​ബ​ർ​ട്ട് ആ​ൻ​ഡ് ടീം ​എ​ന്നി​വ​രു​ടെ സം​ഘ നൃ​ത്ത​വും സി​ദ്ധാ​ർ​ഥ് പി​ള്ള, ജോ​വാ​ന മ​നോ​ജ് എ​ന്നി​വ​രു​ടെ നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി.