ടെ​ക്സ​സ് ട​റ​ന്‍റ് കൗ​ണ്ടി​യി​ൽ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​വി​ഞ്ഞു
Tuesday, December 1, 2020 10:33 PM IST
ട​റ​ന്‍റ് കൗ​ണ്ടി(​ടെ​ക്സ​സ്): നോ​ർ​ത്ത് ടെ​ക്സ​സി​ലെ സു​പ്ര​ധാ​ന കൗ​ണ്ടി​യാ​യ ട​റ​ന്‍റ് കൗ​ണ്ടി​യി​ൽ ന​വം​ബ​ർ 30 തി​ങ്ക​ളാ​ഴ്ച ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭി​ച്ച റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചു കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞ​താ​യി കൗ​ണ്ടി പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

താ​ങ്ക​സ് ഗി​വിം​ഗി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്ച മാ​ത്രം 3356 പു​തി​യ പോ​സ്റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ർ​ച്ച് ആ​ദ്യ​വാ​രം മു​ത​ൽ ര​ണ്ടു​മാ​സം മു​ന്പ് വ​രെ പോ​സ്റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം 50,000 ആ​യി കു​റ​ഞ്ഞു​വെ​ങ്കി​ൽ അ​വ​സാ​ന ര​ണ്ടു​മാ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ ത​ന്നെ ആ​യി​രി​ക്കു​ന്ന​ത്.

കൃ​ത്യ​മാ​യ ക​ണ​ക്കു​ക​നു​സ​രി​ച്ചു ട​റ​ന്‍റ് കൗ​ണ്ടി​യി​ൽ ഇ​തു​വ​രെ 1,00650 പോ​സ്റ്റീ​വ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 843 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. 71,100 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

ട​റ​ന്‍റ് കൗ​ണ്ടി​യി​ൽ മാ​സ്ക് മാ​ൻ​ഡേ​റ്റ് 2021 ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി​യ​താ​യി കൗ​ണ്ടി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൗ​ണ്ടി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രി​ൽ 71 ശ​ത​മാ​നം 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്. 22 മു​ത​ൽ 44 വ​യ​സു വ​രെ​യു​ള്ള​വ​രി​ൽ മ​ര​ണ​ത്തി​ന്‍റെ ശ​രാ​ശ​രി 36 ശ​ത​മാ​ന​മാ​ണ്.

തി​ങ്ക​ളാ​ഴ്ച വ​രെ കൗ​ണ്ടി ആ​ശു​പ​ത്രി​ക​ളി​ൽ 855 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ 828 വെ​ന്‍റ​റി​ലേ​റ്റ​റു​ക​ളാ​ണ് കൗ​ണ്ടി​യി​ൽ ഇ​പ്പോ​ൾ ഉ​ള്ള​തെ​ന്നും 539 എ​ണ്ണം ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ