സി​മോ​ണ്‍ സാ​ന്‍റേഴ്സ് ക​മ​ലാ ഹാ​രി​സി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ്
Tuesday, December 1, 2020 10:23 PM IST
വാ​ഷിം​ഗ്ട​ണ്‍: ഒ​മ​ഹ നാ​റ്റീ​വ് സി​മോ​ണ്‍ സാ​ന്‍റേഴ്സി​നെ നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​യി നോ​മി​നേ​റ്റ് ചെ​യ്തു. 30 വ​യ​സു​ള്ള സാ​ന്‍റേഴ്സ് 2020 ബൈ​ഡ​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ന്പ​യി​ൻ സീ​നി​യ​ർ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു.

2016ൽ ​യു​എ​സ് സെ​ന​റ്റ​ർ ബ​ർ​ണി സാ​ന്‍റേ​ഴ്സും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു വേ​ണ്ടി മ​ത്സ​രി​ച്ച​പ്പോ​ൾ ബ​ർ​ണി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യും സാ​​ന്‍റേഴ്സ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ന്ന് ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​സ് സെ​ക്ര​ട്ട​റി എ​ന്ന പ​ദ​വി കൂ​ടി ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു.

കൊ​യ​ലേ​ഷ​ൻ ഓ​ഫ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് എ​മ​ർ​ജിം​ഗ് ലീ​ഡേ​ഴ്സ് ക​മ്മി​റ്റി മു​ൻ അ​ധ്യ​ക്ഷ​യാ​യും ഫെ​ഡ​റ​ൽ അ​ഡ്വൈ​സ​റി ക​മ്മി​റ്റി ഓ​ണ്‍ ജു​വ​നൈ​ൽ ജ​സ്റ്റി​സ് മെം​ബ​റാ​യും ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സി​എ​ൻ​എ​ൻ പൊ​ളി​റ്റി​ക്ക​ൽ ക​മന്‍റേ​റ്റ​റാ​യും ഇ​വ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

യു​എ​സ് ആ​ർ​മി കോ​ർ​പ​സ് ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്ത ഡാ​നി​യേ​ൽ സാ​ന്‍റേഴിസിനെയും, ഒ​മ​ഹ സ്റ്റാ​ർ മു​ൻ പ​ബ്ലി​ഷ​ർ ടെ​റി സാ​ന്‍റേ​ഴ്സി​ന്‍റേ​യും മ​ക​ളാ​യി യു​എ​സി​ലെ നെ​ബ്ര​സ്ക്കാ സം​സ്ഥാ​ന​ത്തെ ഒ​മ​ഹ​യി​ൽ 1989 ഡി​സം​ബ​ർ പ​ത്തി​നാ​യി​രു​ന്നു ഇ​വ​രു​ടെ ജ​ന​നം. ക്രേ​യ്ഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​ബി​എ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ചെ​റി​യ കു​ട്ടി​യാ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ലും ഇ​വ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ