എ​ട്ടു മാ​സ​മാ​യി കോ​വി​ഡി​നെ​തി​രെ പ​ട​പൊ​രു​തി​യ ഡോ. ​അ​ജ​യ ലോ​ധ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി
Tuesday, November 24, 2020 9:43 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജ​യ ലോ​ധ (58) കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​സു​ഖം മൂ​ലം ന​വം​ബ​ർ 21ന് ​അ​ന്ത​രി​ച്ചു.

ക്ലീ​വ്ലാ​ന്‍റ് ക്ലി​നി​ക്കി​ൽ ക​ഴി​ഞ്ഞ എ​ട്ടു മാ​സ​മാ​യി കോ​വി​ഡി​നെ​തി​രെ പ​ട​പൊ​രു​തി​യ ഡോ. ​അ​ജ​യ് ഭാ​ര്യ സ്മി​ത, മ​ക​ൻ അ​മി​ത്, മ​ക​ൾ ഷീ​റ്റ്വ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശാ​ന്ത​നാ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ഡോ. ​അ​ജ​യ ലോ​ധ​യു​ടെ ആ​ക​സ്മി​ക വി​യോ​ഗം ഞെ​ട്ടി​ച്ച​താ​യി എ​എ​പി​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ധാ​ക​ർ പ​റ​ഞ്ഞു. എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഡോ. ​അ​ജ​യ് എ​ന്ന സു​ധാ​ക​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

രാ​ജ​സ്ഥാ​നി​ൽ ജ​നി​ച്ച ലോ​ധ ഉ​ദ​യ​പൂ​ർ ആ​ർ​എ​ൻ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് ബി​രു​ദ​മെ​ടു​ത്ത​ത്. 1995 മു​ത​ൽ ക്യൂ​ൻ​സി​ലും, ന്യൂ​യോ​ർ​ക്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൈ​മ​റി കെ​യ​ർ (ക്യൂ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ്) സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ് അ​ന്ത​രി​ച്ച ലോ​ധ.

സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ അ​ത്യു​ജ്വ​ല നേ​തൃ​ത്വ​ത്തി​ന് അം​ഗീ​കാ​ര​മാ​യി 2016 ൽ ​ന​ട​ന്ന എ​എ​പി​ഐ ക​ണ്‍​വ​ൻ​ഷ​നി​ൽ ലോ​ധ​യെ പ്ര​ത്യേ​കം അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ