കലിഫോർണിയയിലെ ക്രൈസ്തവ ആരാധനാകേന്ദ്രത്തിൽ രണ്ടു പേർ കുത്തേറ്റു മരിച്ചു
Monday, November 23, 2020 11:44 PM IST
സാ​​​ൻ​​​ജോ​​​സ്: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സാ​​ൻ ​ഹോ​​സെ​​യി​​ലെ ക്രൈ​​​സ്ത​​​വ ആ​​​രാ​​​ധ​​​നാ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു.

ഏ​​​താ​​​നും പേ​​​ർ​​​ക്കു കു​​​ത്തേ​​​റ്റു​​​വെ​​​ന്നും ചി​​​ല​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നും സാ​​​ൻ​​​ജോ​​​സ് പോ​​​ലീ​​​സും മേ​​​യ​​​ർ സാം ​​​ലി​​​ക്കാ​​​ർ​​​ഡോ​​​യും പ​​​റ​​​ഞ്ഞു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണു സാ​​​ൻ​ ഹോ​​സെ​​യി​​ലെ ഗ്രേ​​​സ് ബാ​​​പ്റ്റി​​സ്റ്റ് പ​​​ള്ളി​​​യി​​​ൽ അ​​​നി​​​ഷ്ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​ത്.

അ​​​ക്ര​​​മി​​​യെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി മേ​​​യ​​​ർ ട്വീ​​​റ്റ് സാം ​​​ആ​​​ദ്യം ട്വീ​​​റ്റ് ചെ​​​യ്തു​​​വെ​​​ങ്കി​​​ലും ഏ​​​താ​​​നും സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം അ​​​തു പി​​​ൻ​​​വ​​​ലി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ​​​പു​​​രോ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സി​​​ൽ നി​​​ന്നു വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളു എ​​​ന്ന പ്ര​​​സ്താ​​​വ​​​ന ഇ​​​തി​​​നു പി​​​ന്നാ​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കു​​​ക​​​യും ചെ​​​യ്തു.