സ്വര്‍ഗ സംഗീതത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, November 20, 2020 2:10 PM IST
കലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ യുവജന സഖ്യവും യങ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി നടത്തുന്ന'സ്വര്‍ഗ സംഗീതം' എന്ന സംഗീത സന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2020 നവംബര്‍ 21 ശനിയാഴ്ച കലിഫോര്‍ണിയ സമയം വൈകിട്ട് ആറിന് നടക്കുന്ന ഈ ആത്മീയ സംഗീത സന്ധ്യയില്‍ സംഗീതജ്ഞനായ പി. ഡി. ജോണിന്റെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ അവതരിപ്പിക്കും.

സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും അദ്ദേഹത്തെ ആദരിക്കും. പാണ്ടനാട് മാര്‍ത്തോമ്മാ വലിയപള്ളി വികാരി റവ. കെ.എ. എബ്രഹാം യുവജന സഖ്യത്തിന് വേണ്ടി പി.ഡി. ജോണിനെ ആദരിക്കും. റവ. ഡെന്നിസ് എബ്രഹാം (പ്രസിഡന്റ്), ടോം തരകന്‍ (വൈസ് പ്രസിഡണ്ട്), ധന്യ എല്‍സാ മാത്യു (സെക്രട്ടറി), ഫെബി രാജു (ജോ.സെക്രട്ടറി), മെര്‍ലിന്‍ ചെറിയാന്‍ (ട്രഷറര്‍), അനു ഫിലിപ്, ഷൈജു വര്‍ഗീസ്, അനീഷ് ജോയ്സണ്‍, വിവേക് ചെറിയാന്‍, കൃപാ ആശിഷ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി 'സ്വര്‍ഗ സംഗീതം' എന്ന പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. റജി മാത്യു മല്ലപ്പള്ളിയാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിക്കുന്നത്. ആരോണ്‍ എബ്രഹാം കേരളത്തില്‍ നിന്നുള്ള തത്സമയ പരിപാടികള്‍ ഏകോപിപ്പിക്കും. അബ്ബാ ന്യൂസ്, പ്രവാസി ചാനല്‍ തുടങ്ങിയ വിവിധ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ ആത്മീയ സംഗീത സന്ധ്യ തത്സമയം സംപ്രേഷണം ചെയ്യും.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല