ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക പെ​രു​നാ​ൾ കൊ​ടി​യേ​റി
Wednesday, October 28, 2020 12:51 AM IST
ഹൂ​സ്റ്റ​ണ്‍: സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പി​താ​വും മ​ല​ങ്ക​ര സ​ഭ​യു​ടെ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ നൂ​റ്റി​പ്പ​തി​നെ​ട്ടാ​മ​ത് ഓ​ർ​മ്മ പെ​രു​ന്നാ​ളും ക​ണ്‍​വ​ൻ​ഷ​നും ആ ​പു​ണ്യ​പി​താ​വി​ന്‍റെ തി​രു​ശേ​ഷി​പ്പി​നാ​ൽ അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​ദേ​വാ​ല​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ഇ​രു​പ​ത്തി​യ​ഞ്ച് ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റി​യ​തു മു​ത​ൽ ന​വം​ബ​ർ 1 ഞാ​യ​ർ വ​രെ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യം പ്രാ​പി​ച്ചു​കൊ​ണ്ടു ന​ട​ത്ത​പ്പെ​ടു​ന്ന പെ​രു​നാ​ൾ ശ്രു​ശ്രു​ഷ​ക​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം സം​ബ​ന്ധി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ​ന്തോ​ഷ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു . പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ എ​ല്ലാ​വ​രും പ​ള്ളി​യു​ടെ വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് വ​ഴി പേ​രും മ​റ്റു​വി​വ​ര​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ,കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ച്ചു് ഭ​ക്തി​പു​ര​സ്‌​സ​രം പെ​രു​നാ​ളി​ൽ പ​ങ്കെ​ട​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക സെ​ക്ര​ട്ട​റി യ​ൽ​ദോ പീ​റ്റ​ർ അ​റി​യി​ച്ചു.

വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ഒ​ക്ടോ​ബ​ർ 28 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6.30 ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് റ​വ. ഫാ ​ജോ​ർ​ജ് മാ​ത്യു (സ​ജീ​വ് അ​ച്ച​ൻ)​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി .​കു​ർ​ബാ​ന​യും, മ​ധ്യ​സ്ഥാ​പ്രാ​ർ​ഥ​ന​യും. ഒ​ക്ടോ​ബ​ർ 30ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് മു​ൻ വി​കാ​രി റ​വ. ഫാ. ​രാ​ജേ​ഷ് കെ.​ജോ​ണ്‍ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക്കും നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 6.30 സ​ന്ധ്യാ​ന​മ​സ്കാ​ര​വും മ​ധ്യ​സ്ഥാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ഹു​സ്റ്റ​ണി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഒ​ക്ടോ​ബ​ർ 31 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത​ന​മ​സ്കാ​ര​വും മു​ൻ​വി​കാ​രി റ​വ. ഫാ. ​പി.​എം. ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും കൊ​ണ്ടാ​ടു​ന്ന​താ​ണ്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.30 ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും അ​തേ​ത്തു​ട​ർ​ന്ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സ​യും ഉ​ണ്ടാ​യി​രി​ക്കും ന​വം​ബ​ർ ഒ​ന്നാം തി​യ​തി ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും റ​വ ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശി​ന്‍റെ പ്ര​ധാ​ന​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നു​മേ​ൽ കു​ർ​ബാ​ന​യും, ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സ​യും ഉ​ണ്ടാ​യി​രി​ക്കും അ​തി​നു​ശേ​ഷം ആ​ശി​ർ​വാ​ദ​ത്തോ​ടു​കൂ​ടി പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ കൊ​ടി​യി​റ​ങ്ങും. പെ​രു​നാ​ൾ ശു​ശ്രു​ഷ​ക​ൾ എ​ല്ലാം പ​ള്ളി​യു​ടെ വെ​ബ്സൈ​റ്റി​ൽ ലൈ​വ് ടെ​ലി​കാ​സ്റ്റി​ൽ കാ​ണാ​വു​ന്ന​താ​ണെ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വ​ർ​ഗീ​സ് തോ​മ​സ്, അ​സി. വി​കാ​രി റ​വ. ഫാ, ​ക്രി​സ്റ്റ​ഫ​ർ മാ​ത്യു, ട്ര​സ്റ്റി സാ​ബു പു​ന്നൂ​സ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി