ഹൃദയങ്ങളിൽ തേന്മഴയായി ഫോമയുടെ സാന്ത്വന സംഗീതം തുടരുന്നു
Monday, October 26, 2020 2:19 PM IST
ന്യൂയോർക്ക്: കോവിഡ് വേദനകളിൽ മനുഷ്യ ഹൃദയത്തിൽ സാന്ത്വന സ്പർശമേകാൻ ഫോമാ ഒരുക്കിയ സാന്ത്വന സംഗീതം ഇരുപത്തി എട്ടാമത്തെ എപ്പിസോഡിലേക്കെത്തിയിരിക്കയാണ് . അനിയൻ ജോർജ്, ബിജു തോണിക്കടവിൽ, ദിലീപ് വർഗീസ് , ബൈജു വർഗ്ഗീസ് എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. എല്ലാ ഞായറാഴ്ചയും രാത്രി ന്യൂയോർക്ക് സമയം രാത്രി എട്ടുമണിക്ക് ഏവർക്കും ഈ പരിപാടി സൂമിലൂടെ ആസ്വദിക്കാവുന്നതാണ്. ഇതുവരെ കുട്ടികളടക്കം നൂറിലധികം ഗായകരെയും ഇരുപത്തി അഞ്ചിലധികം പ്രഗത്ഭരായ അവതാരകരെയും ഈ പരിപാടിയിലൂടെ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞു

ഈ എപ്പിസോഡിൽ രവി നായർ, ജെറിൻ ജോർജ്ജ്, അലക്സ് ഫ്രാൻസിസ് , ലിജി എന്നിവർ ഗാനമാലപിക്കും . വയലാർ രാമവർമ്മ യ്‌ക്ക് സ്‌മരണാജ്ഞലി അർപ്പിച്ച് തെരഞ്ഞെടുത്ത ഗാനങ്ങളായി ഗായകർ പ്രേക്ഷർക്ക് മുന്നിൽ എത്തുന്നു. സിബി ഡേവിഡ്,ഡോ. ജിൽസി ഡിൻസ് , എന്നിവരാണ് അവതാരകർ, ബോബി ബാൽ അവതരണ സഹായവും നൽകുന്നു.

സിജി ആനന്ദ്, സിറിയക് മാളിയേക്കൽ, ജെയിൻ മാത്യൂസ്, സജൻ മൂലപ്ലാക്കൽ , റോഷിൻ മാമ്മൻ , സാജു ജോസഫ് , എന്നിവരാണ് കോർഡിനേറ്റർസ്. മഹേഷ് മുണ്ടയാടി ഫേസ്ബുക് ലൈവും (ഇവെന്റ്സ് യുഎസ്എ) കണ്ണൻ കലാവേദി ഡിസൈൻ & ഗ്രാഫിക്സ് ഉം നിർവഹിക്കുന്നു

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ, ട്രെഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്‍റ് ട്രെഷറർ ബിജു തോണിക്കടവിൽ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാവിധ പിന്തുണയും നൽകി സംരംഭത്തിന്‍റെ നടത്തിപ്പ് സുഗമമാക്കുന്നു.

റിപ്പോർട്ട്: ബിന്ദു ടിജി