ഉ​മ്മ​ൻ ചാ​ണ്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​താ​വ് : ഡോ. ​മ​നു അ​ഭി​ഷേ​ക് സിം​ഗ് വി
Tuesday, September 29, 2020 1:14 AM IST
ഹൂ​സ്റ്റ​ണ്‍: ഒ​രേ മ​ണ്ഡ​ല​ത്തി​ൽ 50 വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന ജ​ന​കീ​യ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രു​ത്തു​റ്റ ശ​ബ്ദ​വും കോ​ണ്‍​ഗ്ര​സി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​താ​വു​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും സു​പ്രീം കോ​ട​തി​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രി​ലൊ​ളു​മാ​യ ഡോ. ​മ​നു അ​ഭി​ഷേ​ക് സിം​ഗ് വി എം​പി പ​റ​ഞ്ഞു. 135 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് ച​രി​ത്ര​ത്തി​ലും ഉ​മ്മ​ൻ ചാ​ണ്ടി സ്ഥാ​നം പി​ടി​ച്ചു​വെ​ന്നു സിം​ഘ്വി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (ഐ​ഒ​സി) ടെ​ക്സാ​സ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ഒ​സി(​കേ​ര​ള) ഹൂ​സ്റ്റ​ണ്‍, ഡാ​ള​സ് ചാ​പ്റ്റ​റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ട്ട ന്ധ​നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ അ​തു​ല്യ​മാ​യ അ​ന്പ​താ​ണ്ട് ന്ധ ​എ​ന്ന സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​പ്റ്റം​ബ​ർ 26 നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച സ​മ്മേ​ള​നം മൂ​ന്നു​മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്നു. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​ന്പ​ത​ര മു​ത​ൽ പ​ന്ത്ര​ണ്ട​ര വ​രെ നീ​ണ്ടു​നി​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും കു​ടും​ബ​വും മു​ഴു​വ​ൻ സ​മ​യ​വും പ​ങ്കെ​ടു​ത്തു​വെ​ന്ന​ത് ഈ ​സ​മ്മേ​ള​ന​ത്തെ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​ക്കി.

പ്ര​ശ​സ്ത ഗാ​യ​ക​ൻ മ​നോ​ജി​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തി​നു ശേ​ഷം വ​ന്ദേ​മാ​ത​ര​ഗാ​നാ​ലാ​പ​ന​ത്തി​നു ശേ​ഷം ടെ​ക്സാ​സ് ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രു​ത്ത​നാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​നു ല​ഭി​ച്ച വ​ര​ദാ​ന​മാ​ണ് ഐ​ഒ​സി എ​ന്നും എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വ​തം എ​ന്നും എ​ല്ലാ​വ​രും ആ ​ജീ​വി​തം മാ​തൃ​ക ആ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ഉ​ത്ബോ​ധി​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി വീ​ഡി​യോ​യി​ൽ കൂ​ടി അ​നു​മോ​ദ​നം അ​ർ​പ്പി​ച്ചു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​നാ​യ​ക​നു​മാ​യി ത​നി​ക്കു​ള്ള ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ളി​ലെ പ​രി​ച​യം പ​ങ്കു​വ​ച്ചു എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഐ​ഒ​സി യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നും ഇ​ന്ത്യ​യി​ൽ ടെ​ലി​ഫോ​ണ്‍ ഐ​ടി വി​പ്ല​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ സ​ഹാ​യി​ച്ച സാം ​പി​ട്രോ​ഡ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ഐ​സി​സി സെ​ക്ര​ട്ട​റി​യും ഐ​ഒ​സി ഇ​ൻ ചാ​ർ​ജു​മാ​യ ഹി​മാ​ൻ​ഷു വ്യാ​സ്, ഐ​ഒ​സി യു​എ​സ്എ പ്ര​സി​ഡ​ണ്ട് മൊ​ഹി​ന്ദ​ർ സിം​ഗ്, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​ർ​ഭ​ജ​ൻ സിം​ഗ്, ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ണ്ട് പി.​സി വി​ഷ്ണു​നാ​ഥ്, കെ.​സി.​ജോ​സ​ഫ് എം.​എ​ൽ​എ, ഐ​ഒ​സി യു​എ​സ്എ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഏ ​ബ്ര​ഹാം, ഐ​ഒ​സി കേ​ര​ള ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ലീ​ലാ മാ​രേ​ട്ട്, ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു പ​ട​ന്ന​മാ​ക്ക​ൽ, ഐ​ഒ​സി ടെ​ക്സാ​സ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ റോ​യ് മ​ന്താ​ന, ഐ​ഒ​സി കേ​ര​ള ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി മ​ണ​ക്കു​ന്നേ​ൽ, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ഐ​ഒ​സി യു​എ​സ്എ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ, ഐ​ഒ​സി കേ​ര​ള നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി ക​രി​ന്പ​ന്നൂ​ർ, ഐ​ഓ​സി ടെ​ക്സാ​സ് ചാ​പ്റ്റ​ർ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ണ്ട് പി.​പി.​ചെ​റി​യാ​ൻ,ഐ​ഒ​സി കേ​ര​ളാ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ണ്ട് തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ, ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ജോ​ർ​ജ്, റ​വ. എ.​വി.​തോ​മ​സ് അ​ന്പ​ല​വേ​ലി​ൽ , ജോ​സ് ചാ​രും​മൂ​ട് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​മോ​ദി​ച്ചു സം​സാ​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യെ സം​ബ​ന്ധി​ച്ചി നി​ര​വ​ധി വീ​ഡി​യോ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ റ​ജി തോ​മ​സ്, റി​ങ്കു ചെ​റി​യാ​ൻ, പി.​ജെ​ർ​മി​യാ​സ്, ഒ​ഐ​സി​സി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, സോ​മ​ൻ ബേ​ബി (ബ​ഹ്റി​ൻ), ജേ​ക്ക​ബ് ച​ണ്ണ​പ്പേ​ട്ട (കു​വൈ​റ്റ് ) ,വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ണ്‍ (കു​വൈ​റ്റ്), ജോ​സ് കു​ന്പ​ള​വേ​ലി​ൽ (ജ​ർ​മ്മ​നി) ,ബേ​ബി മാ​ത്യു സോ​മ​തീ​രം , വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള, എ​ൻ പി ​രാ​മ​ച​ന്ദ്ര​ൻ (ഇ​ൻ​കാ​സ് ദു​ബാ​യ് ),സി​സി​ലി ജേ​ക്ക​ബ് (നൈ​ജീ​രി​യ )തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജ​ന​നാ​യ​ക​ൻ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​മോ​ദ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു. ഐ​ഒ​സി ടെ​ക്സാ​സ് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് മാ​രാ​മ​ണ്‍ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഐ​ഒ​സി ടെ​ക്സ​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ അ​വ​താ​ര​ക​നു​മാ​യ ഹ​രി ന​ന്പൂ​തി​രി എം​സിയാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.


റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി