ബാബു മൈലപ്ര ന്യൂയോര്‍ക്കില്‍ നിര്യാതനായി
Thursday, September 24, 2020 5:26 PM IST
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും സാമൂഹിക പ്രവര്‍ത്തകനുമായ ജോര്‍ജ് പീറ്റര്‍ (ബാബു മൈലപ്ര - 67) നിര്യാതനായി. സംസ്കാരം പിന്നീട്.
പരേതൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യുയോര്‍ക്ക് ശാഖയിലെ സൂപ്പര്‍വൈസറായിരുന്നു.

ഭാര്യ: ഡയ്സി വെണ്ണിക്കുളം മേടയില്‍ കുടുംബാംഗം. മക്കള്‍: ധന്യ, പ്രിയ, മായ.
സഹോദരങ്ങള്‍: പരേതനായ ജോര്‍ജ് തോമസ്, അമ്മുക്കുട്ടി, കുഞ്ഞന്നാമ്മ, മറിയക്കുട്ടി, അമ്മിണി ജേക്കബ്, വല്‍സ രാജന്‍, പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്ര, സജി മൈലപ്ര.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം