പാ​ട്ടി​ന്‍റെ പാ​ലാ​ഴി​തീ​ർ​ത്ത് ’ഹൃ​ദ​യ​മു​ര​ളി’
Thursday, September 17, 2020 10:27 PM IST
ലോ​സ് ആ​ഞ്ച​ല​സ്: സം​ഗീ​ത പ്രേ​മി​ക​ൾ​ക്കൊ​രു ഗം​ഭീ​ര വി​രു​ന്നൊ​രു​ക്കി ലോ​സ് ആ​ഞ്ച​ല​സി​ലെ ഒ​രു​കൂ​ട്ടം സം​ഗീ​താ​സ്വാ​ദ​ക​ർ. പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യ​ക​ൻ സു​ധീ​പ് കു​മാ​റും ഗാ​യി​ക സം​ഗീ​ത ശ്രീ​കാ​ന്തും ചേ​ർ​ന്നു​ന​ട​ത്തി​യ ഹൃ​ദ​യ​മു​ര​ളി’ എ​ന്ന പ​രി​പാ​ടി​യി നി​ര​വ​ധി​പേ​രെ ആ​ക​ർ​ഷി​ച്ചു.

മൂ​ന്നു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം, ത​മി​ഴ് , ഹി​ന്ദി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​തു ഫേ​സ് ബു​ക്ക് വ​ഴി പ​തി​നാ​യി​ര​ത്തോ​ളം പേ​രും ചാ​ന​ൽ പാ​ർ​ട്ട്നേ​ർ​സ് ആ​യ ഫ്ള​വേ​ഴ്സ് വ​ഴി എ​ണ്ണാ​യി​ര​ത്തോ​ളം പേ​രും ത​ത്സ​മ​യം ആ​സ്വ​ദി​ച്ചു. നേ​രെ​ത്തെ നി​ശ്ച​യി​ച്ച പാ​ട്ടു​ക​ൾ​ക്ക് പു​റ​മെ ശ്രോ​താ​ക്ക​ളു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ചു ഏ​താ​നും പാ​ട്ടു​ക​ളും പാ​ടി​യ പ്രോ​ഗ്രാ​മി​ൽ സു​ധീ​പി​നും സം​ഗീ​ത​ക്കു​മൊ​പ്പം മ​ധു പോ​ളും യാ​സി​ർ അ​ഷ്റ​ഫും പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. കൊ​ച്ചി സ്റ്റു​ഡി​യോ​യി​ലെ ഷൈ​ജു, ദി​നേ​ശ് എ​ന്നി​വ​രു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സു​ഗ​മ​മാ​യി ആ​സ്വാ​ദ​ക​രി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.

കൊ​ച്ചി​യി​ലെ ഓ​ഡി​യോ ജീ​ൻ സ്റ്റു​ഡി​യോ​യി​ൽ വ​ച്ചു ന​ട​ത്തി​യ ’ഹൃ​ദ​യ​മു​ര​ളി’ ലോ​സ് ആ​ഞ്ച​ല​സി​ലെ സു​ജി​ത് മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു​കൂ​ട്ടം സം​ഗീ​താ​സ്വാ​ദ​ക​രാ​ണ് ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച​ത്. നീ​ൽ വി​ൻ​സെ​ന്‍റും ഡോ. ​സി​ന്ധു പി​ള്ള​യും ചേ​ർ​ന്നു നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​ക​ളു​ടെ സാ​ങ്കേ​തി​ക നി​ർ​വ​ഹ​ണം സു​നി​ൽ ര​വീ​ന്ദ്ര​നും 85 മൈ​ൽ ക്രി​യേ​ഷ​ൻ​സു​മാ​യി​രു​ന്നു. വി​മ​ൽ ഘോ​ഷ്, വി​നോ​ദ് ബാ​ഹു​ലേ​യ​ൻ, മി​നി, ര​ഘു​പ​തി പൈ, ​ദീ​പു, ബാ​ബ പ്ര​ണാ​ബ് തു​ട​ങ്ങി​യ​വ​ർ ലോ​സ് ആ​ഞ്ച​ല​സി​ലെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ട​ത്തി​പ്പി​നും നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സാ​ന്‍റി പ്ര​സാ​ദ്