ട​ല്ല​ഹാ​സി മ​ല​യാ​ളീ​സ് വെ​ർ​ച്വ​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു
Wednesday, September 16, 2020 10:38 PM IST
ഫ്ളോ​റി​ഡ : ട​ല്ല​ഹാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ 12 ന് ​കോ​വി​ഡ് കാ​ല​ത്തെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വെ​ർ​ച്വ​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. അ​വ​ര​വു​ടെ വീ​ടു​ക​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​യ​ല​ക്ഷ്മി മ​ണി​യും, ഹ​രി​ഹ​ര സു​ബ്ര​മ​ണി​യും, മേ​രി ജോ​ണി​യും, ജോ​ണി മാ​ളി​യേ​ക്ക​ലും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​പ​രി​പാ​ടി​ക​ളു​ടെ വീ​ഡി​യോ പ​ക​ർ​ത്തി പ്ര​ദ​ർ​ശി​പ്പി​ച്ച​ത് ഓ​ണാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്ക​മേ​കി. വീ​ടു​ക​ളി​ൽ പൂ​ക്ക​ള​മൊ​രു​ക്കി​യ എ​ല്ലാ​വ​രും ഒ​രു "​ഓ​ണ ഓ​ർ​മ’ പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഷീ​ൽ ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ഭാ​ഷ​ണം ന​ട​ത്തി.

പു​തു​ത​ല​മു​റ​യി​ലെ അ​മീ​നാ അ​ൻ​സാ​രി​യും, അ​യാ​ൻ അ​ൻ​സാ​രി​യും ഓ​ണാ​ഘോ​ഷ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​ന​ക​ൾ തി​ള​ക്ക​മാ​ർ​ന്ന മ​റ്റൊ​ര​നു​ഭ​വ​മാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി. വെ​ർ​ച്വ​ൽ ഓ​ണ​സ​ദ്യ എ​ല്ലാ​വ​രും ന​ന്നാ​യി ആ​സ്വ​ദി​ച്ചു. ഇ​തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച സി​ദ്ദു ക​ള​ത്തി​ൽ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. ക്വി​സ് മ​ത്സ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ബ്ര​യാ​ൻ ജോ​ർ​ജ്, ഡാ​നി അ​ല​ക്സ്, വി​സ് നാ​യ​ർ എ​ന്നി​വ​രാ​യി​രു​ന്നു. പോ​യ വ​ർ​ഷ​ങ്ങ​ളി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം അം​ഗ​ങ്ങ​ൾ​ക്ക് ഓ​ർ​മ പു​തു​ക്ക​ലാ​യി മാ​റി. അം​ഗ​ങ്ങ​ളു​ടേ​യും കു​ട്ടി​ക​ളു​ടെ​യും ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ രാ​ഗ​സു​ധ പ​രി​പാ​ടി​ക്ക് മാ​റ്റ്കൂ​ട്ടി.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വെ​ർ​ച്വ​ൽ ഓ​ണാ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് കേ​ര​ള കൃ​ഷി വ​കു​പ്പ് മ​ന്ത്രി സു​നി​ൽ കു​മാ​ർ, മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി, സു​ധീ​പ് പാ​ല​നാ​ട്, ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ അ​ഭി​മാ​ന​മാ​യ രാ​ജീ​വ് പി​ള്ള, ഡ​യ​റ​ക്ട​ർ ബി​ല​ഹ​രി, ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ൾ ആ​യ ഐ ​എം വി​ജ​യ​ൻ, പാ​പ്പ​ച്ച​ൻ, ജോ​പോ​ൾ അ​ഞ്ചേ​രി, സു​രേ​ഷ് എം, ​റി​നോ ആ​ന്േ‍​റാ, ആ​സി​ഫ് സ​ഹീ​ർ, സു​ശാ​ന്ത് മാ​ത്യു, മ​ല​യാ​ള സി​നി​മ​യു​ടെ അ​ഭി​മാ​ന​മാ​യ നെ​ൽ​സ​ണ്‍ ശൂ​ര​നാ​ട് , ബി​ജു സോ​പാ​നം, അ​വ​താ​ര​ക​യും പി​ന്ന​ണി ഗാ​യി​ക​യു​മാ​യ വ​ന്ദ​ന മേ​നോ​ൻ, ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നാ​യ അ​നീ​ഷ് ഖാ​ൻ, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക​യാ​യ ശ്രു​തി ശ​ശി​ധ​ര​ൻ, കോ​സ്റ്റ്യും ഡി​സൈ​ന​ർ ബ​സി ബേ​ബി ജോ​ണ്‍, ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫ​ർ സ​ജ്ന ന​ജാം എ​ന്നി​വ​ർ സം​സാ​രി​ച്ചു .

വെ​ർ​ച്വ​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന് പ്ര​ഷീ​ൽ ക​ള​ത്തി​ൽ, സി​ന്ധു ഗോ​പാ​ൽ, അ​രു​ണ്‍ ജോ​ർ​ജ്, നി​ദ ഫ്ളെ​മി​യോ​ണ്‍, ശീ​ത​ൾ കോ​ട്ടാ​യി, സു​ജി​ത് പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം