ജോ ​ബൈ​ഡ​നെ സ​യ​ന്‍റി​ഫി​ക്ക് അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യ്ക്കു​ന്നു
Wednesday, September 16, 2020 10:35 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ​ഴ​യ മാ​സി​ക​യാ​യ സ​യ​ന്‍റി​ഫി​ക്ക് അ​മേ​രി​ക്ക​ൻ ജോ​സ​ഫ് ബൈ​ഡ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ 175 വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​രു​ന്ന മാ​സി​ക​യാ​ണ് സ​യ​ന്‍റി​ഫി​ക്ക് അ​മേ​രി​ക്ക​ൻ. പേ​രു​സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന ഈ ​മാ​സി​ക​യി​ൽ 200-ൽ ​പ​രം നൊ​ബേ​ൽ സ​മ്മാ​ന​വി​ജ​യി​ക​ളാ​യ ശാ​സ്ത്ര​ജ്ഞർ എ​ഴു​തി​യി​ട്ടു​ണ്ട് എ​ന്ന ക​ണ​ക്കു മാ​ത്രം മ​തി ഈ ​മാ​സി​ക​യു​ടെ ദീ​ഘ​കാ​ല സു​പ്ര​തി​ഷ്ഠ​ത​യ്ക്ക് തെ​ളി​വാ​യി. സാ​ധാ​ര​ണ വാ​യ​ന​ക്കാ​രു​ടെ ശാ​സ്ത്ര​പ​രി​ഞ്ജാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ഈ ​മാ​സി​ക​ക്ക് ര​ണ്ട് കോ​ടി​യി​ല​ധി​കം വാ​യ​ന​ക്കാ​ർ ലോ​ക​മെ​ന്പാ​ടു​മു​ണ്ട് എ​ന്നാ​ണ് ക​ണ​ക്ക്.

രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​തു​വ​രെ ഇ​ട​പെ​ടാ​തി​രു​ന്ന സ​യ​ന്‍റി​ഫി​ക്ക് അ​മേ​രി​ക്ക​ൻ അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ച്ചി​രി​ക്കു​ന്ന​ത്. ജോ​സ​ഫ് ബൈ​ഡ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള ഒ​ക്ടോ​ബ​ർ ല​ക്ക​ത്തി​ലെ എ​ഡി​റ്റോ​റി​യ​ൽ ഇ​ന്ന് ഓ​ണ്‍​ലൈ​ൻ ആ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു.

ശാ​സ്ത്ര​ത്തോ​ടും വ​സ്തു​ത​ക​ളി​ലൂ​ന്നി​യു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തോ​ടും ട്രം​പി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​ഷ​നും പൊ​തു​വെ​യു​ള്ള എ​തി​ർ​പ്പാ​ണ് മാ​സി​ക​യെ ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്. ന്ധ​ന​മ്മു​ടെ ആ​രോ​ഗ്യ​വും സ​ന്പ​ദ് വ്യ​വ​സ്ഥ​യും അ​ന്ത​രീ​ഷ​വും സം​ര​ക്ഷി​ക്കാ​ൻ ജോ ​ബൈ​ഡ​ൻ വ​സ്തു​ത​ക​ളി​ലൂ​ന്നി​യ പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്നു’ എ​ന്ന് എ​ഡി​റ്റോ​റി​യ​ലി​ൽ എ​ടു​ത്ത് പ​റ​യു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നി​രാ​ക​രി​ക്കു​ന്ന​തും, കൊ​റോ​ണാ വൈ​റ​സി​നെ ശാ​സ്ത്രീ​യ​മാ​യി നേ​രി​ടാ​ത്ത​തു​മാ​ണ് ട്രം​പി​നെ​തി​രെ മാ​സി​ക പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​രാ​ൻ ഇ​ട​യാ​ക്കി​യ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം