ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്നു
Monday, September 14, 2020 10:03 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​തി​ലേ​ക്കാ​യി അ​നി​ൽ പി​ള്ള, എ​ബ്ര​ഹാം ഈ​പ്പ​ൻ, എ​റി​ക് മാ​ത്യൂ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ എ​ന്നി​വ​രെ ഫൊ​ക്കാ​ന ക​മ്മി​റ്റി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ൽ ഈ ​നി​യ​മ​ന​ങ്ങ​ൾ അം​ഗീ​കാ​ര​ത്തി​നു സ​മ​ർ​പ്പി​ക്കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

മി​ക​വു​റ്റ സം​ഘാ​ട​ക​രാ​യ അ​നി​ൽ പി​ള്ള, എ​ബ്ര​ഹാം ഈ​പ്പ​ൻ, എ​റി​ക് മാ​ത്യൂ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ ഫൊ​ക്കാ​ന​യു​ടെ ഭ​ര​ണ​സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് വ​രു​ന്ന​ത് സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ പ​റ​ഞ്ഞു. ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തെ ഫൊ​ക്കാ​ന ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ക്ര​ട്ട​റി ടോ​മി കൊ​ക്കാ​ട്ടും പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വാം​ഗ​മാ​യ അ​നി​ൽ പി​ള്ള ക്വ​സ്റ്റ് ഡ​യ​ഗ്നോ​സ്റ്റി​ക്കി​ൽ മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെ​ന്‍റ് സ്പെ​ഷ്യ​ലി​സ്റ്റ് ആ​യി​രു​ന്നു. സ്കോ​കി​യി​ലെ കോ​യ​ലി​ഷ​ൻ ഓ​ഫ് ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ്, ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം ധ​ർ​മ്മ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ട്ര​സ്റ്റി , കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ, ഇ​ല്ലി​നോ​യ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഹൂ​സ്റ്റ​ണി​ലെ ശ്ര​ദ്ധേ​യ​നാ​യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ എ​ബ്ര​ഹാം ഈ​പ്പ​ൻ ഫൊ​ക്കാ​ന​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ക​നും നി​ര​വ​ധി ഭാ​ര​വാ​ഹി​ത്വം വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യു​മാ​ണ്. 2014 ൽ ​ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2012 ലെ ​ഹൂ​സ്റ്റ​ണ്‍ ക​ണ​വ​ൻ​ഷ​ന്‍റെ ചെ​യ​ർ​മാ​ൻ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ പ്ര​സി​ഡ​ന്‍റ്, മാ​ഗ് സെ​ക്ര​ട്ട​റി, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. യു​എ​സി​ലേ​ക്ക് കു​ടി​യേ​റും മു​ൻ​പ് അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യ​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ഐ​സ്യു തി​രു​വ​ല്ല താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം അ​ഡ് ഹോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന എ​റി​ക് മാ​ത്യു 2004 ൽ ​ഫൊ​ക്കാ​ന​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​ത്തി​ൽ അം​ഗ​മാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ജോ​ണ്‍ മാ​ത്യൂ​സ് ക്യാ​പി​റ്റ​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പി​ന്നീ​ട് ഫൊ​ക്കാ​ന​യു​ടെ ഉ​ന്ന​ത ഭ​ര​ണ​നി​ർ​വ​ഹ​ണ സ​മി​തി​യി​ലും അം​ഗ​മാ​യി​രു​ന്നു.

ബാ​ൾ​ട്ടി​മോ​റി​ലെ കൈ​ര​ളി, ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ണി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന എ​റി​ക് മാ​ത്യൂ​സ് ബാ​ൾ​ട്ടി​മോ​ർ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ സ​ണ്‍​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യും യു​വ​ജ​ന ഉ​പ​ദേ​ശ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് രൂ​പ​ത കു​ടും​ബ യു​വ​ജ​ന​സ​ഭ​യു​ടെ ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. കി​ല്ലാ​ഡി സ്പാ​ർ​ട്സ് ക്ല​ബ് സ്ഥാ​പ​ക​നും സോ​ക്ക​ർ ചാ​ന്പ്യ​നു​മാ​യ എ​റി​ക് മാ​ത്യൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ട്ടേ​റെ ടൂ​ർ​ണ​മെ​ന്‍റു​ക​ളും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​പ്പാ​നീ​സ് ക​ന്പ​നി ടി​ബി​സി​യി​ലെ ഫി​നാ​ൻ​സ് മാ​നേ​ജ​രാ​ണ് എ​റി​ക് മാ​ത്യൂ​സ്.

ഫി​ല​ഡ​ൽ​ഫി​യ വാ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രോ​ഗ്രാം സ​യ​ന്‍റി​സ്റ്റ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ർ​ജ് ഓ​ലി​ക്ക​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​ണ്. മ​നീ​ഷി നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റും ആ​യി​രു​ന്നു. ഇ​ന്ത്യ പ്ര​സ് ക്ല​ബ് യു​എ​സ്എ​യു​ടെ ഫി​ല ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്, പി​എ​എം​പി​എ സ്ഥാ​പ​ക അം​ഗ​വും നാ​ലു​ത​വ​ണ പ്ര​സി​ഡ​ന്‍റും, ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക​ത്തോ​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ ആ​റന്മു​ള