ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ കുമാർ ജയ്സ്വാളിന് സ്വീകരണം നൽകി
Tuesday, August 11, 2020 6:17 PM IST
ന്യൂയോർക്ക്: ഇന്ത്യൻ കോൺസൽ ജനറലായി ചാർജെടുത്ത രൺധീർ കുമാർ ജയ്‌സ്വാളിനു നോർത്ത് അമേരിക്കയിലെ കേരള സമൂഹം ഹൃദ്യമായ സ്വീകരണം നൽകി.

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.
മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡന്‍റും ഗായകനുമായ റോഷിൻ മാമ്മൻ ദേശഭക്തി ഗാനം ആലപിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ തോമസ് റ്റി. ഉമ്മൻ ആമുഖ പ്രസംഗത്തിൽ കോൺസൽ ജനറൽ റൺധീർ കുമാർ ജയ്സ്വാളിന്‍റെ നേതൃത്വം കേരളാ കമ്യൂണിറ്റിയും ഇന്ത്യൻ കോൺസുലേറ്റുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകമാവട്ടെ എന്ന് ആശംസിച്ചു. ന്യൂ യോർക്ക് കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ എ.കെ. വിജയകൃഷ്ണനും ആശംസകൾ നേർന്നു.

ഫോമാ ജനറൽ സെ ക്ര ട്ടറി ജോസ് എബ്രഹാം സ്വാഗതം ആശംസിച്ചു. ട്രഷറർ ഷിനു ജോസഫ്, കോംപ്ലെയ്ൻസ് കൗൺസിൽ ചെയർമാൻ രാജു എം. വർഗീസ്, ജുഡീഷറി വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, ആർവിപിമാരായ കുഞ്ഞു മാലിയിൽ, നാഷണൽ കമ്മിറ്റിയംഗങ്ങളായ ചെറിയാൻ കോശി, സണ്ണി എബ്രഹാം, പോൾ ഇഗ്നേഷ്യസ് , സുജനൻ പുത്തൻപുരയിൽ, എന്നിവരെ കൂടാതെ ഐഒസി വൈസ് ചെയർമാൻ ജോർജ് എബ്രഹാം, കോശിജോർജ്, ശ്രീനാരായണ അസോസിയേഷൻ ബോർഡ് ചെയര്മാൻ ജയചന്ദ്രൻ രാമകൃഷ്ണൻ, കോശി ഉമ്മൻ തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

സ്വീകരണത്തിന് കോൺസൽ ജനറൽ രൺധീർ കുമാർ ജയ്‌സ്വാൾ അമേരിക്കയിലെ കേരള കേരളസമൂഹത്തോടു നന്ദി പറഞ്ഞു. കേരള സമൂഹത്തിന്‍റെ നേട്ടങ്ങൾ വിവരിച്ച അദ്ദേഹം കേരളാസമൂഹത്തോട് നല്ല ബന്ധം തുടരുമെന്ന് ഉറപ്പു നൽകി.

ഫോമാ നേതാക്കളും കമ്യൂണിറ്റി പ്രവർത്തകരുമായ ഫോമാ ട്രഷറർ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി സജു ജോസഫ്, ഡോ. ജേക്കബ് തോമസ് , സജി കരിമ്പന്നൂർ, സജി എബ്രഹാം, ജോസഫ് ഔസോ, സുനിൽ വർഗീസ്, പ്രദീപ് നായർ, തോമസ് കെ. തോമസ് കാനഡ, ടി ഉണ്ണികൃഷ്ണൻ, അനിയൻ ജോർജ്, സ്റ്റാൻലി കളത്തിൽ, ജോസ് മണക്കാട്, ജസ്റ്റിൻ റ്റി. ഉമ്മൻ, ജോർജ് ജോസഫ് ഇമലയാളി, പ്രവാസി ചാനലിന്‍റെ സുനിൽ ട്രൈസ്റ്റാർ, ലൂക്ക് ഷിബു തുടങ്ങി നിരവധി പേർ സൂമിലും യൂട്യൂബിലുമായി പ്രക്ഷേപണം ചെയ്ത ചടങ്ങിൽ പങ്കെടുത്തു. ഫോമാ ട്രഷറർ ഷിനു ജോസഫ് നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു തോമസ് റ്റി ഉമ്മന്‍റെ ജന്മദിനാഘോഷത്തിൽ കോൺസൽ ജനറൽ രൺധീർ കുമാർ ജയ്‌സ്വാൾ, കമ്യൂണിറ്റി കോൺസൽ വിജയകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

സുനിൽ ട്രൈസ്റ്റാർ പ്രവാസി ചാനലിലും മഹേഷ് "ഇവന്‍റ്സ് നൗ യുഎസ്എ"- യിലും തത്സമയ പ്രക്ഷേപണം ചെയ്തു . വിശാഖ് ചെറിയാൻ തയാറാക്കിയ ചെണ്ടമേളം വീഡിയോ ക്ലിപ്പു പരിപാടികൾക്ക് കൊഴുപ്പേകി. സജി കരിമ്പന്നൂർ പരിപാടിയുടെ സൂം കോഓർഡിനേറ്ററായിരുന്നു.

ന്യൂയോർക്ക് മെട്രോ, ന്യൂയോർക്ക് എമ്പയർ, ന്യൂ ഇംഗ്ലണ്ട്, മിഡ് അറ്റ്ലാന്റിക് എന്നീ ഫോമാ റീജണുകളിലെ അസോസിയേഷൻ ഭാരവാഹികളും സൂമിലൂടെ നടന്ന സ്വീകരണയോഗത്തിൽ സംബന്ധിച്ചു.