വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസ് ഉദ്ഘാടനം ചെയ്തു
Monday, August 10, 2020 11:32 AM IST
ഫിലഡൽഫിയ - ഓഗസ്റ്റ് ഒന്പതിനു ഞായറാഴ്ച നടന്ന സൂം മീറ്റിംഗ് സമ്മേളനത്തിൽ വച്ച് എഴ് വൻകരകളിൽ നിന്നുമുള്ള അംഗങ്ങളെ സാക്ഷിനിർത്തി മുൻ കർണാടക ചീഫ് സെക്രട്ടറിയും ടൂറിസം മന്ത്രിയുമായ ജി അലക്സാണ്ടർ ഐഎഎസ് വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിൽ എവിടെയായാലും മലയാളഭാഷയും സംസ്കാരവും കൈവിടാത്തവരായി നാം തീരേണ്ടത് ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു.

ഡബ്ല്യൂ എം സി യുടെ ആദ്യത്തെ പ്രസിഡൻറ് ആൻഡ്രൂ പാപ്പച്ചൻ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെൻസിൽവാനിയ പ്രോവിൻസ് പ്രസിഡൻറ് സിനു നായർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. മീറ്റിംഗിൽ പെൻസിൽവാനിയ പ്രോവിൻസ് അംഗങ്ങളെ കൂടാതെ ഗ്ലോബൽ പ്രസിഡൻറ് ജോണി കുരുവിള, ഗ്ലോബൽ വൈസ് പ്രസിഡണ്ട് -അഡ്മിൻ ടി പി വിജയൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി സി. യു. മത്തായി, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കം അരവിന്ദ്, വിപി ഓർഗനൈസേഷൻ തോമസ് മൊടക്കൽ, വിപി അമേരിക്ക ഇൻചാർജ് എസ് കെ ചെറിയാൻ,
അമേരിക്ക region പ്രസിഡൻറ് ജയിംസ് കൂടൽ മറ്റ് ഗ്ലോബൽ റീജണൽ നേതാക്കൾ പങ്കെടുത്ത ആശംസകൾ അറിയിച്ചു. നിമ്മി ദാസ് ,ശ്രീമതി. സോയ നായർ ഡോക്ടർ. ആനി എബ്രഹാം ,ശ്രീ.സൂരജ് ദിനമണി എന്നിവരുടെ കലാപരിപാടികളും നടന്നു.

പെൻസിൽവാനിയ പ്രൊവിൻസ് ചെയർമാൻ സന്തോഷ് എബ്രഹാം സ്വാഗതവും, ട്രഷറർ റെനി ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി. സെക്രട്ടറി സിജു ജോണും,ഹരി നമ്പൂതിരിയും എംസി മാരായി പ്രവർത്തിച്ചു.

റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം