മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി
Thursday, August 6, 2020 10:30 PM IST
ഡി​ട്രോ​യി​റ്റ്: മോ​ഡേ​ണ കോ​വി​ഡ്-19 വാ​ക്സി​ന്‍റെ ആ​ദ്യ കു​ത്തി​വെ​പ്പ് ഡി​ട്രോ​യി​റ്റ് ഹെ​ൻ​റി​ഫോ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ ആ​ഷ്ലി വി​ൽ​സ​ണ്‍ എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ന​ൽ​കി. മോ​ഡേ​ണ നി​ർ​മ്മി​ക്കു​ന്ന കോ​വി​ഡ്-19 വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണാ​ർ​ഥം ആ​ദ്യ 20 രോ​ഗി​ക​ൾ​ക്ക് കു​ത്തി​വെ​യ്പ്പ് ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​ഷ്ലി വി​ൽ​സ​ണ്‍ എ​ന്ന റി​സ​ർ​ച്ച് അ​സി​സ്റ്റ​ൻ​റ് കു​ത്തി​വെ​യ്പ്പ് സ്വീ​ക​രി​ച്ചു ച​രി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ച്ച​ത്.

ലോ​ക​മെ​ന്പാ​ടും മ​ഹാ​മാ​രി​യാ​യി പ​ട​ർ​ന്ന് 18.8 മി​ല്യ​ണ്‍ ആ​ളു​ക​ൾ​ക്ക് രോ​ഗം പ​ട​രു​ക​യും 706,000 ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​തി​രോ​ധ വാ​ക്സി​ൻ നി​ർ​മ്മാ​ണം മൂ​ന്നാം​ഘ​ട്ട​ത്തി​ൽ എ​ത്തി നി​ൽ​ക്കു​ന്നു. 2021-ന്‍റെ തു​ട​ക്ക​ത്തോ​ടെ ഏ​ക​ദേ​ശം 500 മി​ല്യ​ണ്‍ ആ​ളു​ക​ൾ​ക്ക് മ​രു​ന്ന് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് നി​ർ​മ്മാ​താ​ക്ക​ളാ​യ മോ​ഡേ​ണ ക​ന്പ​നി ന​ൽ​കു​ന്ന വി​വ​രം.

അ​മേ​രി​ക്ക​യി​ലെ 89 ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ്-19 വാ​ക്സി​ൻ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മി​ഷി​ഗ​ണി​ൽ ഹെ​ൻ​റി​ഫോ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു പ​രീ​ക്ഷ​ണാ​ർ​ഥം കു​ത്തി​വ​യ്പ്പു ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​യി​ലു​ട​നീ​ളം 30,000 ആ​ളു​ക​ളെ ക​ണ്ടെ​ത്തി മ​രു​ന്ന് പ​രീ​ക്ഷി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കോ​വി​ഡ്-19 രോ​ഗം​മൂ​ലം കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​വ​ർ​ക്കും അ​റു​പ​ത്ത​ഞ്ചു വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കും. മോ​ഡേ​ണ കോ​വി​ഡ്-19 വാ​ക്സി​ൻ വ​ള​രെ സു​ര​ക്ഷി​ത​വും രോ​ഗ​പ്ര​തി​രോ​ധ​ന​ത്തി​ന് സ​ഹാ​യ​ക​ര​വു​മാ​യ മി​ക​ച്ച​രീ​തി​യി​ലാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​രു​ന്നൂ​റോ​ളം കോ​വി​ഡ്-19 വാ​ക്സി​നു​ക​ൾ നി​ർ​മ്മാ​ണ​ത്തി​ന്‍റെ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​ണ് എ​ന്നാ​ൽ ഇ​തി​ൽ ഏ​ഴു വാ​ക്സി​നു​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​മേ​രി​ക്ക​ൻ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ൻ ചെ​ന്നി​ത്ത​ല