ഡേ​വ് ചോ​ക്ഷി ന്യു​യോ​ർ​ക്ക് ഹെ​ൽ​ത്ത് ക​മ്മീ​ഷ​ണ​ർ
Thursday, August 6, 2020 10:22 PM IST
ന്യു​യോ​ർ​ക്ക്: ന്യു​യോ​ർ​ക്ക് സി​റ്റി ഹെ​ൽ​ത്ത് ക​മ്മീ​ഷ​ണ​റാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡേ​വ് ചോ​ക്ഷി​യെ മേ​യ​ർ ബി​ൽ​ഡി ബ്ലാ​സി​യൊ നി​യ​മി​ച്ചു. കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ അ​ടു​ത്ത​ഘ​ട്ടം എ​ങ്ങ​നെ നി​യ​ന്ത്രി​ക്കാ​നാ​കും എ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഡേ​വി​ൽ നി​ഷി​പ്ത​മാ​യി​രി​ക്കു​ന്ന​ത്.

മ​ഹാ​മാ​രി​ക്കെ​തി​രെ പൊ​രു​തു​വാ​ൻ ക​ഴി​വു​ള്ള നേ​താ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള വ്യ​ക്തി​യു​മാ​ണ് ഡേ​വെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ത​ന്നി​ല​ർ​പ്പി​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ണ​മാ​യും നി​റ​വേ​റ്റു​വാ​ൻ ഡേ​വി​ന് ക​ഴി​യു​മെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന്യു​യോ​ർ​ക്ക് സി​റ്റി​യി​ൽ മാ​ത്രം 222,000 കോ​വി​ഡ് രോ​ഗി​ക​ളും 23,000 മ​ര​ണ​വും ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​നം രോ​ഗം ക​ണ്ടെ​ത്തു​ന്ന​വ​രു​ടെ സം​ഖ്യ നൂ​റി​ൽ താ​ഴെ​യാ​യി​രി​ക്കു​ന്നു​വെ​ന്ന​തു അ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളും സ്കൂ​ളു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന വെ​ല്ലു​വി​ളി​യാ​ണ് ഇ​നി ഏ​റ്റെ​ടു​ക്കു​വാ​നു​ള്ള​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഹെ​ൽ​ത്ത് നെ​റ്റ്വ​ർ​ക്കാ​യ ന്യു​യോ​ർ​ക്ക് സി​റ്റി ഹെ​ൽ​ത്ത് പ്ല​സ് ഹോ​സ്പി​റ്റ​ൽ കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് പോ​പ്പു​ലേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫീ​സ​റാ​യി​രു​ന്നു ഡേ​വ്. ഡേ​വി​ന്‍റെ നി​യ​മ​ന​ത്തെ മു​ൻ സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക് മൂ​ർ​ത്തി അ​ഭി​ന​ന്ദി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ