കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ൽ ഇ​ന്ത്യ​ക്കു കാ​ര്യ​മാ​യ പ്ര​ശ്ന​മു​ണ്ടെ​ണ് ട്രം​പ്
Thursday, August 6, 2020 9:48 PM IST
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ൽ ഇ​ന്ത്യ​ക്കു കാ​ര്യ​മാ​യ പ്ര​ശ്ന​മു​ണ്ടെ​ന്നും ചൈ​ന​യി​ൽ കൊ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് .അ​തേ​സ​മ​യം കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ൽ അ​മേ​രി​ക്ക വ​ള​രെ​യ​ധി​കം മു​ന്നി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ൽ ന​മ്മ​ൾ കാ​ര്യ​ങ്ങ​ൾ വ​ള​രെ​യ​ധി​കം ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ട്. മ​റ്റേ​തൊ​രു രാ​ജ്യം പ്ര​വ​ർ​ത്തി​ച്ച​തി​നേ​ക്കാ​ളും ന​ന്നാ​യി ന​മ്മ​ൾ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. എ​ന്താ​ണി​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​ന്ന് നോ​ക്കി​യാ​ൽ ത​ന്നെ നി​ങ്ങ​ൾ​ക്ക് ഇ​ത് മ​ന​സി​ലാ​കും,’ ട്രം​പ് പ​റ​ഞ്ഞു.

60 മി​ല്യ​ണ്‍ ജ​ന​ങ്ങ​ളെ അ​മേ​രി​ക്ക​യി​ൽ കൊ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ന്നും വ​ലി​യ രാ​ജ്യ​ങ്ങ​ളെ നോ​ക്കു​ന്പോ​ൾ അ​മേ​രി​ക്ക മി​ക​ച്ച രീ​തി​യി​ലാ​ണ് കോ​വി​ഡി​നെ​തി​രേ നേ​രി​ടു​ന്ന​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

"ന​മ്മ​ൾ ചൈ​ന​യെ​ക്കാ​ളും ഇ​ന്ത്യ​യെ​ക്കാ​ളും വ​ലു​താ​ണെ​ന്ന കാ​ര്യം' നി​ങ്ങ​ൾ​മ​റ​ക്ക​രു​ത്. ചൈ​ന​യി​ൽ ഇ​പ്പോ​ൾ വ​ലി​യ തോ​തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. ഇ​ന്ത്യ​യ്ക്ക് വ​ലി​യൊ​രു പ്ര​ശ്ന​മു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​ശ്ന​മു​ണ്ട്,’ ട്രം​പ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 18,55,745 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. ചൊ​വ്വാ​ഴ്ച​മാ​ത്രം 52,050 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം ചൈ​ന​യി​ൽ പു​തു​താ​യി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത് തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച 36 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ ത​ന്നെ ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 100 ക​ട​ന്നു. അ​മേ​രി​ക്ക​യാ​ണ് കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ഇ​പ്പോ​ഴും മു​ന്നി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യം.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ