കോ​വി​ഡ് കാലത്ത് അ​മേ​രി​ക്ക​യി​ലെ ആ​ദി​വാ​സികൾക്കിടയിൽ മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം വേ​റി​ട്ട​താ​ക്കി
Thursday, August 6, 2020 9:46 PM IST
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​റ്റി​വ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ ബോ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി പ​ട​ർ​ന്ന് പി​ടി​ച്ചി​രി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രാ​യ ന്യു​മെ​ക്സി​ക്കോ​യി​ലെ ആ​ദി​വാ​സി​ക​ളാ​യ നാ​വ​ഹോ ഇ​ൻ​ഡ്യ​ൻ​സി​ന്‍റെ ഇ​ട​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം സ​ഭ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കി.

ന്യൂ​മെ​ക്സി​ക്കോ​യി​ലെ ഫാ​ർ​മി​ഗ്ട​ണ്‍ സി​റ്റി​യി​ലെ നാ​വ​ഹോ ഇ​ന്ത്യ​ൻ​സ് അം​ഗ​മാ​യി​രി​ക്കു​ന്ന എ​പ്പി​സ്കോ​പ്പ​ൽ ഇ​ട​വ​ക​യു​മാ​യി കൈ​കോ​ർ​ത്താ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. നാ​വ​ഹോ​ലാ​ൻ​ഡ് ഏ​രി​യ മി​ഷ​ൻ ഭ​ദ്രാ​സ​ന ബി​ഷ​പ് ഡേ​വി​ഡ് ഇ.​ബെ​യ്ലി, റ​വ.​മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ട പ്രോ​ത്സാ​ഹ​നം ന​ൽ​കി.

റ​വ.​ജേ​ക്ക​ബ് പി.​തോ​മ​സ് ക​ണ്‍​വീ​ന​റും റ​വ. ബ്ലെ​സ​ൻ കെ.​മോ​ൻ, റ​വ. തോ​മ​സ് ജോ​സ​ഫ്, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ഫി​ലി​പ്പ് തോ​മ​സ് സി​പി​എ, ഡോ. ​സു​രേ​ഷ് മാ​ത്യു, നി​ർ​മ്മ​ല എ​ബ്ര​ഹാം, എ​ബി ജോ​ർ​ജ്, താ​ര മാ​ത്യു​സ്, ജോ​ഷ് ജ​യി​ക്ക​ബ്, ജൂ​ലി​യാ​ൻ ചെ​റി​യാ​ൻ, ജോ​ബി മാ​ത്യു, ഷീ​ബ മാ​ത്യു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഭ​ദ്രാ​സ​ന നേ​റ്റി​വ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ ബോ​ർ​ഡാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഹു​സ്റ്റ​ണ്‍ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 25000 ഡോ​ള​ർ ഇ​ട​വ​ക നാ​വ​ഹോ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത് വ​ള​രെ പ്രോ​ത്സാ​ഹ​ന​ക​ര​മാ​ണ​ന്ന് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. മ​നോ​ജ് ഇ​ടു​ക്കു​ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​യി​ൽ ഏ​ക​ദേ​ശം അ​ഞ്ഞു​റോ​ളം ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. ഇ​വ​രി​ൽ അ​ല​ബാ​മ, ഒ​ക്ല​ഹോ​മ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന ചോ​ക്റ്റോ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ ഇ​ട​യി​ലും, ലൂ​സി​യാ​ന സം​സ്ഥാ​ന​ത്തെ ന്യൂ​ഓ​ർ​ലി​യ​ൻ​സി​ലു​ള്ള ഹോ​മാ ഇ​ന്ത്യ​ൻ​സി​ന്‍റെ ഇ​ട​യി​ലും, അ​രി​സോ​ണ, ന്യൂ​മെ​ക്സി​ക്കോ, യൂ​ട്ടാ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന നാ​വ​ഹോ ഇ​ൻ​ഡ്യ​ൻ​സി​ന്‍റെ ഇ​ട​യി​ലും ആ​ണ് പ്ര​ധാ​ന​മാ​യും സ​ഭ​യു​ടെ നേ​റ്റി​വ് അ​മേ​രി​ക്ക​ൻ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

2002 ൽ ​ബി​ഷ​പ് ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ആ​യി​രി​ക്കു​ന്പോ​ൾ ആ​രം​ഭി​ച്ച നേ​റ്റീ​വ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​ണ്‍​വീ​ന​റാ​യി 2013 വ​രെ​യും ഫി​ല​ഡ​ൽ​ഫി​യ മാ​ർ​ത്തോ​മ ഇ​ട​വാം​ഗ​മാ​യ നി​ർ​മ​ല എ​ബ്ര​ഹാ​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​പ്പോ​ൾ സ​ഭാ കൗ​ണ്‍​സി​ൽ അം​ഗ​മാ​യ നി​ർ​മ്മ​ല എ​ബ്ര​ഹാ​മും ഭ​ർ​ത്താ​വ് ഓ.​സി എ​ബ്ര​ഹാ​മും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി തു​ട​രു​ന്നു.

ബി​ഷ​പ് ഡോ.​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് ഭ​ദ്രാ​സ​നാ​ധി​പ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷ​മാ​ണ് നാ​വ​ഹോ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. അ​രി​സോ​ണ, ന്യൂ​മെ​ക്സി​ക്കോ. യു​ട്ടാ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​ത​റി​പാ​ർ​ക്കു​ന്ന നാ​വ​ഹോ ഇ​ന്ത്യ​ൻ​സി​ന്‍റെ ഇ​ട​യി​ൽ തു​ട​ക്കം കു​റി​ച്ച ഈ ​പ്ര​വ​ർ​ത്ത​നം ഭ​ദ്രാ​സ​ന മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ്റൊ​രു അ​ധ്യാ​യം ഏ​ഴു​തി​ചേ​ർ​ക്ക​പ്പെ​ടു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം