ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ ച​ർ​ച്ചി​ന്‍റെ ആ​ദ്യ ഫ​ല​ലേ​ലം മാ​തൃ​ക​യാ​യി
Wednesday, July 29, 2020 11:16 PM IST
ഡാ​ള​സ്: ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ ച​ർ​ച്ച് ജൂ​ലൈ 26 ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​യ സൂ​മി​ലൂ​ടെ ഫ​സ്റ്റ് ഫ്രൂ​ട്ട് ഓ​ക്ഷ​ൻ(​ആ​ദ്യ ഫ​ല ലേ​ലം) മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി.

കൊ​റോ​ണ വൈ​റ​സ് ബാ​ധ മ​ഹാ​മാ​രി​യാ​യി നി​ല​നി​ൽ​ക്കെ ഒ​രു പ​രീ​ക്ഷ​ണം എ​ന്ന നി​ല​യി​ൽ സൂ​മി​ലൂ​ടെ ന​ട​ത്തി​യ ഈ ​ലേ​ലം വ​ൻ വി​ജ​യ​മാ​യി.

ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. ഡോ. ​എ​ബ്ര​ഹാം മാ​ത്യു, റ​വ. ഡോ. ​ബ്ലെ​സ്‌​സ​ണ്‍ കെ.​മോ​ൻ എ​ന്നി​വ​ർ പ്രാ​ർ​ഥി​ച്ചു തു​ട​ക്ക​മി​ട്ട ലേ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് എ​ബ്ര​ഹാം മാ​ത്യു (കു​ഞ്ഞു​മോ​ൻ) ആ​യി​രു​ന്നു. ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ പ്ര​ഫ. ഫി​ലി​പ്പ് തോ​മ​സ് സി​പി​എ ലേ​ല​ത്തി​ന്‍റെ ആ​ദ്യാ​വ​സാ​നം വ​രെ സ​ന്നി​ദ്ധ​നാ​യി​രു​ന്നു.

15,500 ഡോ​ള​ർ വ​രു​മാ​നം ലേ​ലി​ലൂ​ടെ ല​ഭി​ച്ചു​വെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​ത്. നൂ​റ്റി അ​ൻ​പ​തി​ൽ പ​രം ഫാ​മി​ലി ഈ ​ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു. ച​ക്ക, ക​പ്പ, ചേ​ന്പ്, ചേ​ന, നാ​ര​ങ്ങാ, ഓ​റ​ഞ്ച്, പാ​വ​യ്ക്കാ, പ​ട​വ​ല​ങ്ങാ, പ​യ​ർ, കോ​വ​ക്ക, മ​ത്ത​ങ്ങാ, വി​വി​ധ ഇ​നം ഫ്രൂ​ട്ടു​ക​ൾ, ക​റി​വേ​പ്പി​ല, മു​രി​ങ്ങ മ​ര​ങ്ങ​ൾ, വി​വി​ധ ഇ​നം ഗാ​ർ​ഡ​ൻ വി​ഭ​വ​ങ്ങ​ൾ എ​ത്തി​ക്കു​ക​യും, പ്ര​യ​ർ ഗ്രു​പ് ലീ​ഡേ​ഴ്സ് ലേ​ലം ഉ​റ​പ്പി​ച്ച​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ അ​താ​തു വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.

നാ​ട്ടി​ൽ വി​ല​യി​ല്ലാ​ത്ത ത​ള്ളി ക​ള​യു​ന്ന ച​ക്ക​ക്കു വേ​ണ്ടി നീ​ണ്ടു നി​ന്ന വാ​ശി​യേ​റി​യ ലേ​ലം 770 ഡോളറിൽ ​ഉ​റ​പ്പി​ച്ച​ത് ഈ ​ലേ​ല​ത്തി​ൽ കൗ​തു​ക​മേ​കി.

ച​ർ​ച്ചി​ന്‍റെ പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ പ്ര​ത്യേ​കം ത​യ്യാ​ർ ചെ​യ്ത ടെ​ന്‍റി​ലാ​യി​രു​ന്നു ലേ​ലം ന​ട​ത്തി​യ​ത്. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി മെ​ന്പേ​ഴ്സ് എ​ല്ലാ​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്തി​യാ​യി​രു​ന്നു ലേ​ലം സം​ഘ​ടി​പ്പി​ച്ച​ത്. വ​ർ​ചൂ​ൽ ഫ​സ്റ്റ് ഫ്രൂ​ട്ട് ഓ​ക്ഷ​ൻ വ​ൻ വി​ജ​യ​മാ​ക്കി​യ ഇ​ട​വ​ക​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​ട​വ​ക വി​കാ​രി​മാ​ർ അ​ഭി​ന​ന്ദി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ