ഡോ.ഫിലിപ്പ് കീരിക്കാട്ട് ഹൂസ്റ്റണിൽ നിര്യാതനായി
Friday, July 10, 2020 12:24 AM IST
ഹൂസ്റ്റൺ : വെൺമണി കീരിക്കാട്ട് പുലൂപ്പള്ളിൽ ഡോ. ഫിലിപ്പ് കീരിക്കാട്ട് (90) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ജൂലൈ 11 നു (ശനി) രാവിലെ 10.30 മുതൽ 12 വരെ ഇമ്മാനുവേൽ മാർത്തോമ ദേവാലയത്തിലെ (12803, Sugar Ridge Blvd, Stafford, TX 77477) ശുശ്രൂഷകൾക്കു ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310, N.Main Street, Pearland, TX 77581).

ഭാര്യ: സൂസമ്മ ഫിലിപ്പ് മാരാമൺ മുല്ലമംഗലത്ത് വെങ്ങാലിൽ കുടുംബാംഗം. മക്കൾ: മേരി പേജ് (ഷേമ) സേഫ്റ്റി ഹാർബർ, ഫ്ലോറിഡ, സൂസൻ മാത്യു (ഷീല) ബാംഗ്ലൂർ ,പരേതനായ ഷിബു, ഐസക് ഫിലിപ്പ് (ഷാജി) ഹൂസ്റ്റൺ). മരുമക്കൾ : എഡ്ഡി പേജ് (സേഫ്റ്റി ഹാർബർ, ഫ്ലോറിഡ) റോജർ മാത്യു (ബാംഗ്ലൂർ), ബിന്ദു ഫിലിപ്പ് (ഹൂസ്റ്റൺ).

കൊച്ചുമക്കൾ : ജാസ്മിൻ, മിറാൻഡ, ടൈലർ, ഈഥൻ, ബ്രിട്ടനി, നഥാനയേൽ, കെയ്തലിൻ, എല്ലാ, കിയാറ.

കുടുംബസമേതം 1979 ൽ ഷിക്കാഗോയിൽ എത്തിയ പരേതൻ ഷിക്കാഗോ മാർത്തോമ ഇടവകയുടെ സ്ഥാപകനേതാക്കളിലൊരാളാണ്. ഇടവകയുടെ വിവിധ ചുമതലകളും നിർവഹിച്ചിട്ടുണ്ട്. 2018 മുതൽ ഹൂസ്റ്റണിലാണ് താമസം.

https://prayermountmedia.com/live ൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും

വിവരങ്ങൾക്ക്: ഷാജി 773 791 7269

റിപ്പോർട്ട് : ജീമോൻ റാന്നി