ട്രം​പി​ന് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫോ​റം പൊ​ളി​റ്റി​ക്ക​ൽ അ​ക്ഷ​ൻ ക​മ്മി​റ്റി
Thursday, July 2, 2020 10:00 PM IST
വാ​ഷിം​ഗ്ട​ണ്‍: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി രം​ഗ​ത്ത്. നി​ല​വി​ലു​ള്ള ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും ത​ര​ണം ചെ​യ്യു​ന്ന​തി​നും ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ വ്യ​ക്തി​യാ​ണ് പ്ര​സി​ഡ​ന്‍റ് ട്രം​പ് എ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി സ്ഥാ​പ​ക​ൻ എ. ​സി. അ​മ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ​സ് ഫോ​ർ ട്രം​പ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി വ​രു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നു​വേ​ണ്ടി പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നാ​ണ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം അ​മേ​രി​ക്ക കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. സ​ന്പ​ദ്വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഭീ​ക​ര​രോ​ടു​ള്ള സ​ന്ധി​യി​ല്ലാ​ത്ത സ​മീ​പ​നം, ഇ​മ്മി​ഗ്രേ​ഷ​ൻ വ്യ​വ​സ്ഥ​ക​ളെ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക്ക​രി​ക്ക​ൽ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്ക​ൽ എ​ന്നി​വ ട്രം​പി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട നേ​ട്ട​ങ്ങ​ളാ​ണെ​ന്ന് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

അ​ടു​ത്ത നാ​ലു വ​ർ​ഷ​ത്തേ​ക്ക് ട്രം​പ് തു​ട​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ക​മ്മി​റ്റി ക​ണ​ക്കു​കൂ​ട്ടു​ന്നു. ട്രം​പ് തു​ട​ങ്ങി​വ​ച്ച പു​രോ​ഗ​മ​ന പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നാ​ൽ മാ​ത്ര​മേ അ​മേ​രി​ക്ക​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പൗ​രന്മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​മ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ