ടെ​ക്സ​സ് സു​പ്രീം​കോ​ട​തി ജ​ഡ്ജി​ക്കും കോ​വി​ഡ് 19
Saturday, May 23, 2020 4:00 AM IST
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് സു​പ്രീം കോ​ട​തി ജ​ഡ്ജി ഡെ​ബ്ര ലെ​ർ​മാ​ൻ, ഭ​ർ​ത്താ​വ് ഗ്രോ​ഗ് എ​ന്നി​വ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് പോ​സി​റ്റീ​വാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ടെ​ക്സ​സി​ൽ ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള ഒ​രാ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഓ​സ്റ്റി​നി​ലു​ള്ള ഡ്രൈ​വ് ത്രു ​ന്ധ​ടെ​സ്റ്റിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച​യാ​യി ശ​രീ​ര​വേ​ദ​ന​യും ചെ​റി​യ പ​നി​യും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു. മാ​ർ​ച്ച് മു​ത​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യും വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്തി​രു​ന്ന​പ്പോ​ൾ പോ​ലും മാ​സ്കും ഗ്ലൗ​സും ധ​രി​ച്ചി​രു​ന്ന​താ​യും ഇ​വ​ർ പ​റ​യു​ന്നു.

പി​ന്നെ വൈ​റ​സ് എ​ങ്ങ​നെ ശ​രീ​ര​ത്തി​ൽ ക​യ​റി പ​റ്റി​യെ​ന്ന​ത് മ​ന​സ്‌​സി​ലാ​കു​ന്നി​ല്ലെ​ന്ന് ജ​സ്റ്റി​സ് പ​റ​ഞ്ഞു. ടെ​ക്സ​സ് സു​പ്രീം കോ​ട​തി കേ​സു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ വീ​ട്ടി​ലി​രു​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ജ​ഡ്ജി​യു​ടെ ട്വീ​റ്റ​റി​ലാ​ണ് രോ​ഗ വി​വ​രം പ​ര​സ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ