റോണ്‍ ജോര്‍ജ് ഡാളസില്‍ നിര്യാതനായി
Wednesday, May 20, 2020 11:52 AM IST
ഡാളസ്: കായംകുളം കുന്തുപള്ളില്‍ കോശി ജോര്‍ജിന്റെ മകന്‍ റോണ്‍ ജോര്‍ജ് (27) ഹൃദയാഘാതം മൂലം ഡാളസില്‍ നിര്യാതനായി. മാവേലിക്കര മറ്റം പുത്തന്‍മഠത്തില്‍ ഷീബാ ജോര്‍ജ് ആണ് മാതാവ്. ജോര്‍ജ് ജേക്കബ് (റേ) ഏക സഹോദരന്‍ ആണ്.

പൊതുദര്‍ശനം വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ 12 വരെ ഡാളസ് കാരോള്‍ട്ടണിസുള്ള റോട്ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (Rhoton Funeral Home, 1511 S Interstate 35E, Carrollton, Tx 75006) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് സംസ്‌കാരം ബെഥേല്‍ റിവൈവല്‍ ചര്‍ച്ച് പാസ്റ്റര്‍ ജോസഫ് ഡാനിയേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കോപ്പല്‍ റോളിങ്ങ് ഓക്‌സ് (400 Freeport Pkwy, Coppell, Tx 75019) സെമിത്തേരില്‍ സംസ്‌കരിക്കുന്നതാണ്.

ജോര്‍ജ് തോമസ് (ഡാളസ്), പരേതനായ വര്‍ഗീസ് ജോര്‍ജ്, മിനി ജേക്കബ് (കായംകുളം) എന്നിവര്‍ സഹോദരി സഹോദരന്മാര്‍ ആണ്. ഡാളസിലെ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെയ്ന്റനസില്‍ നിന്ന് ഗ്രാജുവേറ്റ് ചെയ്ത ശേഷം ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം