ഒറിഗണിൽ ഉത്തരവ് ലംഘിച്ചു സലൂൺ തുറന്ന ഉടമയ്ക്ക് 14,000 ഡോളർ ഫൈൻ
Tuesday, May 19, 2020 7:10 PM IST
ഒറിഗണൽ: ഒറിഗൺ ഗവർണറുടെ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിച്ചു സലൂൺ തുറന്നു പ്രവർത്തിപ്പിച്ചതിനു ഉടമ ലിൻഡ്‌സെ ഗ്രഹാമിന് 14,000 ഡോളർ പിഴ വിധിച്ചു. മേയ് 5 മുതലാണ് സലൂൺ പ്രവർത്തനമാരംഭിച്ചത്. ഒറിഗൺ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ്ഹെൽത്ത് അഡ്മിനിസ്ട്രേഷൻ വാർത്ത സ്ഥിരീകരിച്ചു.

പൊതുജനങ്ങളുടേയും ജീവനക്കാരുടേയും ആരോഗ്യത്തിന് ഭീഷിണിയുണർത്തുന്നതാണു നടപടിയെന്നു അധികൃതർ ചൂണ്ടികാട്ടി. എന്നാൽ ഈ വാദം ലിൻഡ്‌സെ നിഷേധിച്ചു. മാറിയൺ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഗ്ലാമർ സലൂൺ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. എന്നാൽ സലൂൺ തുറന്നു പ്രവർത്തിപ്പിച്ചതു ഗവർണറുടെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ പരസ്യമായ ലംഘനമാണ്. തന്റെ കുടുംബത്തെ പുലർത്തണമെന്നതും ബില്ലുകൾ അടയ്ക്കുന്നതിനു പണം ആവശ്യമാണെന്നതിനാലുമാണു സലൂൺ തുറക്കാൻ തീരുമാനിച്ചതെന്നും ലിൻഡ്‌സെ പറയുന്നു. എന്തായാലും ഫൈൻ ഉത്തരവിനെതിരെ പോരാടാൻ തന്നെയാണു ലിൻഡ്‍സെയുടെ തീരുമാനം.

റിപ്പോർട്ട്: പി.പി. ചെറിയാൻ